പോരിലുത്തരൻ ജയിച്ചെന്നതു
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	പോരിലുത്തരൻ ജയിച്ചെന്നതു മാത്സ്യ-
	വീരനോടൊരു ദൂതൻ ചൊന്നപ്പോൾ ഞാനും
	 
	സാരഥി ബൃഹന്നള ജയിച്ചാനെന്നു ചൊൽകയാൽ
	ശാരികൊണ്ടെറിഞ്ഞെന്റെ ഫാലസീമനി ഭൂപൻ
	സോദര! ശൃണു വചനം മാരുതസൂനോ!
	മോദേന വരികരികേ
അർത്ഥം: 
	പോരിൽ ഉത്തരൻ ജയിച്ചു എന്ന് വിരാടരാജാവിനോട് ഒരു ദൂതൻ വന്ന് പറഞ്ഞപ്പോൾ ഞാൻ ആകട്ടെ, തേർ തളിക്കുന്നവനായ ബൃഹന്നളയാണ് ജയിച്ചത് എന്ന് പറഞ്ഞതിനാൽ വിരാടരാജാവ് എന്റെ നെറ്റിത്തടത്തിൽ പകിടകൊണ്ട് എറിഞ്ഞു. ഭീമസേന അനിയാ സന്തോഷത്തോടെ അടുത്ത് വരൂ. വാക്കുകൾ കേൾക്കൂ.