ദന്തിരാജനെക്കൊന്നതുമോർത്തുകാണുമ്പോൾ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ദന്തിരാജനെക്കൊന്നതുമോർത്തുകാണുമ്പോൾ
ഹന്ത ബാലന്മാരല്ലേതും മൽക്കരമുഷ്ടി
 
കിന്തു തടുത്തീടുമോടാ ചിന്തയ സമ്പ്രതി വാടാ
അന്തരമെന്നിയേ മൂഢാ ഹന്ത പരന്തവ കിം തരസാ ബത
 
ചിന്ത തേ പുനരന്ധത കൂട്ടും താഡനമതിനെന്നാകിലുമിഹ
രേ രേ ഗോപാലന്മാരേ വൈകാതെ വീരന്മാരേ വരുവിൻ നേരേ
അർത്ഥം: 
ഗജരാജനെ കൊന്നതും വിചാരിക്കുമ്പോൾ ഒട്ടും സാധുക്കളായ ബാലന്മാരല്ല. എടാ, എന്റെ മുഷ്ടി എന്തുനീ തടുത്തീടുന്നു? ആലോചിച്ച് അടുത്തേയ്ക്ക് വാടാ. മൂഢാ, ശത്രുക്കളെ ദുഃഖിപ്പിക്കുന്നവനേ, ഹോ! കഷ്ടം! ചിന്ത നിന്റെ മൂഢത കൂട്ടുകയെയുള്ളു എങ്കിലും, എന്തെന്ന് പെട്ടന്ന് ചിന്തിച്ച് ഇവിടെ യുദ്ധത്തിനാണെങ്കിൽ അതും നീ മാറ്റമില്ലാതെ ഉറപ്പിക്ക്.