ആനന്ദമൂർത്തേ വന്ദേ വന്ദേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ആനന്ദമൂർത്തേ! വന്ദേ വന്ദേ
നൂനം തവ ദർശനേന ജനനമയി സഫലമായി 
 
താതനും ജനനിമാരും സ്ഫീതവീര്യനഗ്രജനും
നാഥ! ധർമ്മജാദികളും ജാതാനന്ദം വാണീടുന്നു
നിന്തിരുവടിയുടെപാദഭക്താനാംചിന്തയിലഴലുണ്ടാമോ ബത നനു
അർത്ഥം: 

ആനന്ദമൂർത്തേ, വന്ദനം, വന്ദനം. അങ്ങയുടെ ദർശനത്താൽ എന്റെ ജന്മം തീർച്ചയായും സഫലമായി.