കഷ്ടമഹോ, ദൈവഹതൻ ഞാൻ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
(പതിഞ്ഞകാലം)
കഷ്ടമഹോ, ദൈവഹതൻ ഞാൻ
പുത്രധർമ്മം വെടിഞ്ഞു - പര
മിഷ്ടലീലാരസേന-കാല
മിത്ര കളഞ്ഞതുമോർക്കിൽ
 
യദുവംശമഹാദീപമേ
അംബ, കനിയേണമെന്നിൽ
 
(കാലം തള്ളി)
ദുഷ്ടകംസചേഷ്ടിതാ-
ലുദ്വിഗ്നചേതസാ നിത്യം
പുത്രഹതികൾ കണ്ടു നിങ്ങൾ
ബദ്ധരായ് വാണതുമോർക്കിൽ
 
(വീണ്ടും കാലം പതിച്ച്)
അന്തികേ വാണു തവ
സന്തതം ശുശ്രൂഷിപ്പാൻ - മാം
സംഗതി വന്നില്ലതു
ഹന്ത പൊറുത്തരുളേണം
 
യദുവംശമഹാദീപമേ,
അംബ, കനിയേണമെന്നിൽ
അരങ്ങുസവിശേഷതകൾ: 

‘എന്റെ മാതാവ് ഞാൻ മൂലം വളാരെ കഷ്ടതകൾ അനുഭവിച്ചു. എന്നെ പുത്രനായി കാണാൻ പോലും അമ്മയ്ക്കു കഴിയാതായിരിക്കുന്നു. അമ്മയുടെ മനസ്സിൽ മാതൃഭാവത്തെ ഉളവാക്കാൻ എന്താണ് ഉപായം? ആവട്ടെ‘ എന്ന് ചിന്തിച്ച് പദം.