ദേവകീനന്ദന! കൃഷ്ണ!

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

ശ്ലോകം
ശ്രീവാസുദേവനൊടു രാജവിസൃഷ്ട ദൂതൻ
ഏവം പറഞ്ഞളവു നാരദമാമുനീന്ദ്രം
കാർവർണ്ണനങ്ങു സമുപാഗതമന്തികേ തം
പ്രാവോചദംബുജഭവസ്യ സുതം സമോദം

പദം
ദേവകീനന്ദന! കൃഷ്ണ! ഹരേ! ജയ
ദേവവരാനുജ ദീനദയാപര!
ശ്രീവര! ശൗരേ! ദനുജ- വനദാവ! മുരാരേ!
പാഹി വിഭോ! ദേവ! കംസാരേ!
അംബരമണികുലദീപ രഘൂത്തമ!
കംബുഗദാധര കാരണപൂരുഷ!
അംബുജനയന! രാകാശശിബിംബവദന!
അധരജിതബിംബ! ഭൂരമണ
ജനിമൃതിഭയഹര! ജലദസന്നിഭദേഹ!
ജനകസുതാമുഖ- കമലദിവാകര!
ഫണിവരശയന! ചരണനതജന കൃതകരുണ!
മധുമഥന! കനകസുവസന.
 
 

അരങ്ങുസവിശേഷതകൾ: 

ശ്രീകൃഷ്ണൻ നാരദമുനിയുടെ വരവ് ആടുന്നു. സമുപാഗതം- എന്നു ചൊല്ലുമ്പോൾ നാരദൻ സ്തുതിയോടുകൂടി പ്രവേശിക്കുന്നു.