അരവിന്ദോത്ഭവസംഭവ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

അരവിന്ദോത്ഭവസംഭവ അരവിന്ദാരുണേ
തവ ചരണേ കൈവണങ്ങുന്നേൻ
നിൻ തിരുവടിതന്നെ അന്തികേ കണ്ടതിനാൽ
സന്തോഷം വളരുന്നു ചിന്തയിൽ മഹാമുനേ
എങ്ങുനിന്നെഴുന്നള്ളി മംഗലശീല! നീയും
ഭംഗിയോടരുൾ ചെയ്ക തുംഗതാപസമൗലേ!
ധർമ്മനന്ദനൻ തന്നെ നന്മയോടു കണ്ടിതോ?
സമ്മതമവൻതന്റെ സാമോദമരുൾ ചെയ്ക.
 
 

അരങ്ങുസവിശേഷതകൾ: 

നാരദൻ യാദവരെ കാണുന്നു. ബലഭദ്രനും ശ്രീകൃഷ്ണനും എഴുന്നേറ്റ് മുനിയെ ആദരവോടെ സ്വീകരിച്ച് വലതുവശത്ത് ഇരുത്തി പദം ആടുന്നു