ജഹ്നുകന്യകാതനൂജ ഭോ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

ശ്ലോകം
തസ്മിൻ യാഗേ പ്രവൃത്തേ നരപതിഷുഹരിപ്രസ്ഥമഭ്യാഗതേഷു
സ്വാസ്തീർണേഷ്വാസനേഷു പ്രഥിതസമരവീര്യേഷു തേഷ്വാസിതേഷു
കസ്മൈതാമഗ്രപൂജാമഹമിഹ കരവാണീതി ധർമ്മാത്മജോസൗ
നത്വാ പ്രാവോചദേവം ഗിരമതിസുകൃതീ തത്ര ഗംഗാതനൂജം.

പദം
ജഹ്നുകന്യകാതനൂജ ഭോ
നിഹ്നുത സകലവിമത നിൻ പാദ-
നീരജയുഗളം കൈവണങ്ങുന്നു ഞാൻ
ഇന്നിഹ വന്നൊരു ഭൂപമണികളിൽ
നന്ദിയോടാരെ ഞാൻ പൂജിക്കേണ്ടു മുന്നം?
നന്നായ് ചിന്തിച്ചരുൾചെയ്യണമെന്നോടു
മന്നവമൗലിരത്നമേ പിതാമഹ.

അരങ്ങുസവിശേഷതകൾ: 

ഭീഷ്മരും ശ്രീകൃഷ്ണനും ഇരിയ്ക്കുന്നു. ധർമ്മപുത്രൻ, അർജ്ജുനൻ എന്നിവർ നിൽക്കുന്നു. ധർമ്മപുത്രൻ ഭീഷ്മരെ വന്ദിച്ചു പദം ആടുന്നു.