പത്മാവല്ലഭനായീടും ഭഗവാൻ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

പത്മാവല്ലഭനായീടും ഭഗവാൻ
പത്മനാഭനല്ലൊ കൃഷ്ണനാകുന്നതും
പത്മവിലോചനനിന്നിങ്ങിരിക്കവെ
സന്മനി ഹേ രാജൻ കിന്തു സന്ദേഹവും?

(മഹയ മാഹയ മധുനിഷൂദനം)

വിശ്വരൂപനായീടുന്നതുമിവൻ
വിശ്വനാഥനായിപ്പാലിക്കുന്നതിവൻ
വിശ്വജീവസൃഷ്ടി ചെയ്യുന്നതുമിവൻ
വിശ്വാതീത പരബ്രഹ്മമിവനല്ലൊ

മത്സ്യകച്ഛപാദി രൂപം ധരിച്ചതും
ചിത്സ്വരൂപനാകുമിവനല്ലൊ
വത്സ നിന്നുടയ ഭാഗ്യം ചൊല്ലാവതോ
സത്സഹാനിങ്ങെഴുന്നള്ളിയതോർത്താൽ.
(മഹയ മഹയ)