ധീരവരവിക്രമസഖേ രവിതനയ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ധീരവരവിക്രമസഖേ, രവിതനയ, ഭൂരികൃപഭീഷ്മശകുനേ!
സീരധരദേശികപ്രേരിതനിവൻ തന്ന
ചാരുതരപത്രമതിസാരമിതു കണ്ടിതോ?
എന്നുടയ ഭാഗ്യമധുനാ പറവതിനു പന്നഗവരന്നുമെളുതോ
നന്ദസുതനാദികളുമിന്നു മമ ബന്ധുതയെ
ഉന്നതിവരുന്നതിനു വന്നു യാചിക്കുന്നു
കുന്ദശരനോടുസമനാമെന്നുടയ നന്ദനനു മോദസഹിതം
സുന്ദരിയെ നൽകുവാൻ നന്ദിയൊടു ദ്വാരകാ-
മന്ദിരമതിങ്കലിഹ സന്നാഹമായിപോൽ
വിക്രമിയതായിർമരുവുന്നെന്റെ രിപുചക്രമതിനിന്നുവരെയും
ചക്രമതുചേർക്കുവാക്രമസഹായിയാം
ചക്രധരനുള്ള കൊതി ശീഘ്രം നശിച്ചുപോൽ
ദണ്ഡധരപുത്രനിനിയും സഹജരൊടു ദണ്ഡമൊടു വാഴുമിതിനാൽ
ചണ്ഡത നടിച്ചു മഹീമണ്ഡലമടക്കുവാൻ
ശൗണ്ഡത മനസ്സിലിനി നണ്ണുകയുമില്ലവർ
അംഗധരണീശ സുമതേ, ബന്ധുതയിതങ്ങുചിതമെന്നു നിയതം
തുംഗബലശാലികൾ നിങ്ങളുടെ യുക്തമാ-
മിംഗിതമറിഞ്ഞിടാനിങ്ങധികമാഗ്രഹം