മാമുനിമാർമൗലിമണേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മാമുനിമാർമൗലിമണേ! മാമകവിക്രമാധിക്യാ-
ലാമയമോടരിസഞ്ചയം കാടുകൾതോറും
താമസിപ്പതോർത്തു കാൺകിലോ,
പൊർവതിനൊരുമയിലിഹ ഭുവി വരുവതി-
നൊരു വിരുതൻ നഹി കരുതുക സുമതേ!
ദുർമ്മതികളവർക്കു ഞാൻ ധർമ്മരാജാലയം തന്നെ
ശർമ്മമോടിരിപ്പതിനഹോ നൽകുവൻ
ശീഘ്രം ദുർമ്മദമടക്കിയീ നൃപൻ
ഉടമയോടടലതിലടിമുടി പൊടിപെടു-
മുടനുടനടിയിടിപടുതയിലേറ്റവർ
ചൊൽപ്പെങ്ങും സമുദ്രമേഴും കെൽപ്പോടു കടന്നവനൊ-
രൽപ്പസരിത്തിനെക്കടപ്പാനൽപ്പവും ഭീതി
ഉൾപ്പൂവിൽ ഭവിക്കുമോ ചൊൽക,
ഉൽപ്പലലോചനാവേളി മമാത്മജ-
നിപ്പെഴുതൻപൊടു ചെയ്‌വതു കാണാം