സിന്ധുഭൂപ! നമാമ്യഹം
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശ്ലോകം
	വ്യര്‍ത്ഥം ഭവിച്ചു ഭഗവാന്‍ ഹരിതന്‍ പ്രയത്‌നം
	യുദ്ധത്തിനേവരുമൊരുങ്ങിയ നാളിലിത്ഥം
	സിന്ധുക്ഷിതീശ സവിധേ, ഫണികേതനന്‍െറ
	ദൗത്യം വഹിച്ചൊരുവനെത്തിയുണര്‍ത്തി വാര്‍ത്താം.
പദം
	സിന്ധുഭൂപ! നമാമ്യഹം, ബല സിന്ധുസിന്ധുര
	സൈന്ധവ! തവ
	ബന്ധുവാകിന കൗരവേന്ദ്ര ദൗത്യവാഹനഹം............
	കുന്തീപുത്രനു പാതിരാജ്യം, ശങ്കയെന്നിയെ
	നല്‍കുകെന്നൊരു
	സന്ധിചെയ്‌വതിനെത്തി, കൈതവമേറിടുന്നൊരു
	യാദവന്‍
	അന്യജാതരവര്‍ക്കു നല്‍കുകയില്ല ചൊല്ലി നൃപോത്തമന്‍
	ശാഠ്യമേറിന പാര്‍ത്ഥരോടഥ യുദ്ധമെന്നറിക, പാര്‍ത്ഥിവ!
	ഏറെയില്ലിനി നാളുകള്‍ ഘോരഘോര രണത്തിനായ്
	പോരുകങ്ങയി സാമ്പ്രതം, വൈകിടേണ്ട മഹാശയ!