യുദ്ധം വരുത്തും വിനകള്‍ക്കതിരുണ്ടോ?

കഥാപാത്രങ്ങൾ: 

രണ്ടാമന്‍:
യുദ്ധം വരുത്തും വിനകള്‍ക്കതിരുണ്ടോ?
ചിത്തം കലങ്ങി വസിപ്പൂ യമാത്മജന്‍.
മിത്രാത്മജന്‍ കര്‍ണ്ണനാരെന്നറിഞ്ഞതും
മിത്രാത്മജാത്മജഹൃത്തം തകര്‍ക്കുന്നു.
ബന്ധുക്കളെക്കൊന്നു കൈവന്ന ഭോഗങ്ങള്‍
ചിന്തിക്കിലാര്‍ക്കെന്തു സൗഖ്യം കൊടുത്തിടും.?
യാഗാശ്വരക്ഷയ്ക്കു പാര്‍ത്ഥന്‍ ഗമിയ്ക്കുന്നു
വേഗാലണഞ്ഞവനേകാമനുഗ്രഹം.