ചിത്രമാഹോ ചിത്രം ദേവിമാരേ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
ഏവം പറഞ്ഞിഹ മറഞ്ഞുവസിച്ചു ഭൂപന്‍
ദേവാംഗനാസ്സരസമപ്സരസസ്തദാനീം
സൌവര്‍ണമായൊരു വിമാനവുമേറിവന്ന-
പ്പൂങ്കാവിലേത്യ കുസുമങ്ങളിറുത്തു മോദാല്‍
 
 
ചിത്രമാഹോ ചിത്രം ദേവിമാരേ!
ചിത്തജമോഹനഗാത്രിമാരേ
 
ഇത്രിലോകത്തിങ്കലിത്ര നന്നായിട്ടൊ-
രുദ്യാനമില്ലെന്നു തീര്‍ത്തു ചൊല്ലാം
 
 
കല്പകവൃക്ഷപ്രസൂനങ്ങളി-
ലത്ഭുത സൌരഭ്യസാരം ചേരും
 
സ്വര്‍പ്പതി തന്നുടെ നന്ദനപ്പൂങ്കാവും
സ്വല്പമിളപ്പം തേടീടും നൂനം
 
സൌഗന്ധികാദി പുഷ്പങ്ങളിലും
സദ്ഗന്ധ സൌരഭ്യമോടി തേടും
 
ആകമ്രത പൂണ്ട ചൈത്രരഥം തവ
സാകേതനാഥ പൂങ്കാവിതെടോ
 
ശക്രപ്രിയതമവേശ്യമാരേ !
നല്‍ക്രീഡകളിഹ പോരുമിപ്പോള്‍
 
സല്‍ക്കൌതുകോല്ലാസമുല്‍ക്കട കൌതുകം
പൂക്കളിറുക്കാന്‍ മുതിര്‍ന്നീടുവിന്‍
അരങ്ങുസവിശേഷതകൾ: 

കഴിഞ്ഞ രംഗത്തിൽ പറഞ്ഞപോലെ രുഗ്മാംഗദൻ ഒളിച്ച് ഇരിക്കുന്നു. ദേവസ്ത്രീകൾ ഉദ്യാനം കണ്ട് വിമാനത്തിൽ വന്നിറങ്ങുന്നു. പൂക്കൾ അറുക്കുന്നു.