മടിയൊട്ടും കൂടാതതിദുഷ്ടാ

രാഗം: 
കഥാപാത്രങ്ങൾ: 
പൂവെല്ലാം ദേവനാര്യസ്സകുതുകമുടനേ വ്യോമയാനത്തിലാക്കി-
പ്പോവാന്‍ ഭാവിച്ച നേരം നൃപനഥ തരസാ ചെന്നു യാനേ പിടിച്ചു
ദിവ്യം സൌവര്‍ണ്ണ യാനം വിഗതഗതിരയം സ്തബ്ധമായ് തത്ര നിന്നു
ദേവ്യസ്താവത്സരോഷം നരപതിവരനോടൂചിരേ കേചിദേവം
 
 
മടിയൊട്ടും കൂടാതതിദുഷ്ടാ! വിമാനേ
നീ പിടിപെട്ടതതീവ കഷ്ടം
 
സവിശിഷ്ട വിമാനത്തില്‍ ഗതിമുട്ടിച്ചൊരു നിന്‍റെ
ഹൃദി തുഷ്ടികരം ശാപം ദ്രുതം കുട്ടീടുവനിപ്പോള്‍
 
ചിരന്തന സുഖോല്ലാസന്നിരന്തരം തരും ചാരു -
പുരന്ദരപുരിയീന്നു വരുന്ന ദേവിമാര്‍ ഞങ്ങള്‍
 
ദുരന്തമായ് വളര്‍ന്ന ദുര്‍മ്മതി പോവതിനായി
തരുന്നുണ്ടിപ്പോഴേ ശാപമരുന്നൊന്നഞ്ജസാ തവ
അരങ്ങുസവിശേഷതകൾ: 

ദേവസ്ത്രീകൾ പൂക്കളെല്ലാം അറുത്ത് ശേഖരിച്ച് തിരിച്ച് വിമാനത്തിൽ കയറി പോകാൻ തുടങ്ങുമ്പോൾ രുഗ്മാംഗദൻ വന്ന് വിമാനത്തിൽ പിടിയ്ക്കുന്നു. അത് നിശ്ചലമാകുന്നു. അത് കണ്ട് ദേഷ്യം വന്ന ഒരു ദേവസ്ത്രീ രുഗ്മാംഗദനോട് കയർക്കുന്നു.