മാനേലും മിഴിയാളേ മനോരമേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
തസ്മിൻ കാലേ യാദവരപുരേ സന്നിഷണ്ണേന തേന
ഭദ്രാവാപ്തിസ്മരപരവശേനാഗതേന സ്മൃതോസൗ
പാർത്ഥേനേന്ദ്രഃ കപടയതിനാ വിസ്മിതഃ പ്രേയസീം സ്വാ-
മിന്ദ്രാണീം താം രഹസി വിഹാസൻ വാചമേവം ബഭാഷേ
മാനേലും മിഴിയാളേ! മനോരമേ!
ബാലേ! എൻ മൊഴി കേൾ നീ
കെട്ടാൽ കൗതുകമേറ്റം ഉളവാകും വൃത്തം
കേൾക്ക നീ പാണ്ഡുസുതന്റെ
കൃഷ്ണസഹോദരിയാകും സുഭദ്രയിൽ
തൃഷ്ണ കൊണ്ടു വിവശത പൂണ്ടു
വൃഷ്ണി വംശമറിയരുതാഞ്ഞവൻ
സന്യാസി തനുവായിച്ചമഞ്ഞു
വ്യാജയതീശനെ പൂജിപ്പാനായി
വ്യാകുലമെന്നിയേ മാധവിയെത്തന്നെ
ആദരപൂർവം നിയോഗിച്ചു യാദവ-
വീരൻ രാമൻ വിശദതരാത്മാ
ഗോപീനായക പാർത്ഥമനോരഥം
പൂരിപ്പനാർത്ഥം രൈവതകേ നിന്നു
രേവതീരമണ നിയോഗത്താലവൻ
കന്യാപുരമതിലാക്കി യതീശം
അന്യോന്യം അനുരാഗം മുഴുക്കയാൽ
സന്യാസി പാർത്ഥമുരച്ചു
അന്നേരം കമലാക്ഷനെ മാധവി
സങ്കടം സഹായിയാഞ്ഞു നിനച്ചു
അന്തർദ്വീപേയൊരുത്സവം നിർമ്മിച്ചു
സച്ചിദാനന്ദരൂപനാമച്യുതൻ
അക്കാലം നിജസോദരനും പുര-
വാസി വൃന്ദമശേഷം ഗമിച്ചു
എന്നെപാർത്ഥനും ധ്യാനിച്ചീടുന്നു
എന്നാൽ ഞാനിതാ പോകുന്നു ബാലേ
പോരാനാഭിരുചിയുണ്ടെന്നാകിൽ
പോന്നാലും കമലായതനേത്രേ!