പൂന്തേൻമൊഴി വരിക സന്തപിക്കൊല്ലാ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പൂന്തേൻമൊഴി, വരിക സന്തപിക്കൊല്ലാ
സന്തോഷമുൾക്കൊണ്ടു പോക നാമിപ്പോൾ
വൈവാഹകാലമിഹ വന്നു മൃദുശീലേ!
മംഗല്യസ്നാനമാം വേലയും വന്നു
കൂരിരുളിനോടിടയും ചാരുചികരം മൃദു-
വേർപേടുത്തമരസുമദാമണിയേണം
ചിത്രതരമാകിയൊരു ചിത്രകം നിന്നുടെ
പുത്രി, വിലസീടണം ബാലേന്ദുഫാലേ!
ഭൂഷാവിശേഷമിഹ ദോഷലവഹീനം
ഭൂഷയാമ്യദ്യ തവ വേഷമലസാംഗി!