ആര്യ സഹിക്കേണമധുനാ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ആര്യ സഹിക്കേണമധുനാ പാണ്ഡുസുത
ചാപലമശേഷമധികം വേണ്ടതിനി
വേഗം അവനെ ചെന്നു മാനയ മഹാത്മൻ
അരങ്ങുസവിശേഷതകൾ:
പദശേഷം കൃഷ്ണന്‍ ഭക്തിപൂര്‍വ്വം വലതുഭാഗത്ത് പീഠത്തിലിരിക്കുന്ന ബലഭദ്രനെ കെട്ടിച്ചാടി കുമ്പിടുന്നു.
ബലഭദ്രന്‍:(കൃഷ്ണന്റെ കൈയ്യില്‍ കടന്നുപിടിച്ച് നിര്‍ത്തി അടിമുടി നോക്കിയിട്ട് ആത്മഗതമായി) ‘ഹോ! ഇവന്റെ ഉള്ളിലെ കപടം കേമം തന്നെ’ (കൃഷ്ണനോടായി) ‘കഷ്ടം! കൃഷ്ണാ, നീ എന്നോടിങ്ങിനെ ചെയ്തുവല്ലോ? അനിജത്തിയെ യോഗ്യനായ ഒരു വരന് കൊടുക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. നീ അവളെ അര്‍ജ്ജുനനു വിവാഹം കഴിച്ചു കൊടുത്തല്ലോ?’
കൃഷ്ണന്‍:‘അറിഞ്ഞുകൊണ്ട് ഞാന്‍ ഇവിടുത്തെ വഞ്ചിക്കുമോ? എല്ലാം ഓരോരുത്തരുടെ ശിരോലിഘിതം പോലെ വരുന്നതല്ലെ?’
ബലഭദ്രന്‍:‘അല്ലാ, അല്ലാ. എല്ലാം നിന്റെ ഗൂഢാലോചനകൊണ്ട് വന്നതാണ്. വിവാഹം കഴിപ്പിച്ചു നല്‍കിയത് നീയല്ലേ?’
കൃഷ്ണന്‍:‘സന്യാസിയെ ഇവിടെ താമസിപ്പിച്ചതും, സുഭദ്രയെ സന്യാസിയെ പരിചരിക്കാന്‍ ഏര്‍പ്പെടുത്തിയതും ഇവിടുന്നുതന്നെയല്ലെ?’
ബലഭദ്രന്‍:‘അതിനാല്‍ ഉടനെ വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്നുണ്ടോ?’
കൃഷ്ണന്‍:‘യൌവനപൂര്‍ത്തി വന്ന സ്ത്രീയില്‍ പുരുഷനും, സുന്ദരനും യോഗ്യനുമായ പുരുഷനില്‍ സ്ത്രീക്കും, അവര്‍ ഒരുമിച്ച് വസിക്കുന്നതായാല്‍ അന്യോന്യം അനുരാഗം വര്‍ദ്ധിച്ച് വരുന്നതല്ലയോ? അതിനാല്‍ സന്യാസിയെ ശുശ്രൂഷിക്കുവാന്‍ സുഭദ്രയെ കല്‍പ്പിച്ചു നിര്‍ത്തിയത് പിഴയായി ഭവിച്ചു’
ബലഭദ്രന്‍:‘അര്‍ജ്ജുനന്‍ കപടസന്യാസിവേഷം ധരിച്ച് വന്നതാണ് എന്ന് ഞാന്‍ അറിഞ്ഞോ?’
കൃഷ്ണന്‍:‘ഇനി ഇതെല്ലാം പറഞ്ഞതുകൊണ്ട് എന്തു ഭലം? ഏതായാലും ഇവിടുത്തെ ആഗ്രഹം പോലെ അനുജത്തിയ്ക്ക് യോഗ്യനായ ഭര്‍ത്താവിനെ ലഭിച്ചുവല്ലൊ’
ബലഭദ്രന്‍:‘യോഗ്യനാണെങ്കില്‍ സുഭദ്രയേയും കൊണ്ട് ഈവിധം സൂത്രത്തില്‍ കടന്നുകളയുമോ?’
കൃഷ്ണന്‍:‘ശിവ! ശിവ! വിജയന്‍ നമ്മുടെ ഭടന്മാരെയെല്ലാം യുദ്ധത്തില്‍ ജയിച്ചാണ് പോയത്’
ബലഭദ്രന്‍:(ആശ്ചര്യത്തോടെ) ‘ഉറപ്പ്?‘
കൃഷ്ണന്‍:‘അതെ. യുദ്ധഭൂമിയില്‍ ചെന്നാല്‍ത്തന്നെ ഇവിടുത്തേയ്ക്ക് പാര്‍ത്ഥന്റെ രണനൈപുണ്യം നേരില്‍ കണ്ടറിയാം’
ബലഭദ്രന്‍:‘അങ്ങിനെയോ? എന്നാലിനി യുദ്ധഭൂമിയിലേയ്ക്ക് പോയി തീരുമാനിക്കുക തന്നെ’
തുടർന്ന് അടുത്ത ദണ്ഡകം.
കടപ്പാട്
തുടർന്ന് അടുത്ത ദണ്ഡകം.
കടപ്പാട്