പാര്‍വ്വണശശിവദനാ മാമകനാഥാ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പല്ലവി:
പാര്‍വ്വണശശിവദനാ! മാമകനാഥാ!
ഉര്‍വ്വീശാ! മേ ശൃണു വചനം
അനുപല്ലവി:
ദുര്‍വ്വാരവീര്യൻ ഭവാൻ ഗര്‍വ്വെന്നിയേ കര്‍മ്മം
സര്‍വ്വമംഗളപ്രദം ചെയ്യണേ..
ചരണം:
ഇന്നലെ രാവിൽ കനവിൽ കണ്ടേൻ
മന്നവാ! ചൊല്ലെഴും ദിവ്യപിതാവിനെ
"നിരപരാധിയാം അവൻ ദണ്ഡ്യനല്ലാ" എന്നൊരു
അരുളപ്പാടു കേട്ടേൻ ഞാൻ ജീമൂതഗഭീരസ്വരം
ത്വരിതമതിസംഭ്രമമതിയൊടേ
ചകിതയായ് സ്വിന്നഗാത്രി ഞാൻ
പലതും ചോദിക്കാൻ ഇച്ഛിക്കേ
മണിനാദം കേട്ടുണര്‍ന്നേനൻ