ആരെടാ നടന്നീടുന്നു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഇത്ഥം രാത്രിഞ്ചരൻതാൻ പറയുമളവുടൻ സീതയെപ്പുക്കെടുത്തി-
ട്ടത്യന്തം ഘോരമാകും ഗഹനഭുവി നടക്കുന്നനേരം സ രാമഃ
ധൃത്വാ ബാണം കരാഗ്രേ ജനകസുതയുടേ രോദനം കേട്ടു ജാതം
തീർത്തും സൗമിത്രി ഖേദം പുനരപി തരസാ രാഘവോ വാചമൂചേ
 
ആരെടാ നടന്നീടുന്നു വീരനെങ്കിലത്ര നിന്നു
പോരു ചാരു ചെയ്തിടാതെ പോകയോ പരം
നാരിമാരെയാരുമേ പിടിച്ചുകൊണ്ടുപോകയില്ല
ശൗര്യമെന്തതിൽ തുലോം തെളിച്ചുകാട്ടി നീ
 
നേരിടുന്ന പേരെയൊക്കെയും മുടിച്ച വീരനല്ലൊ
ദൂരവേ നടന്നിടാതെ വരിക പോരിനായ്
ഘോരമായ സായകത്തെ ഞായച്ചിടുന്നു നിന്റെ
പാരമായ മെയ്യിലാശു പതതു ദൃഢതരം