പാടല നഖം രചിച്ച
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പാടല നഖം രചിച്ച കാമലേഖനങ്ങളും കÿ
ടാക്ഷഭൃംഗ ഭ്രൂലതാ പ്രലോഭനങ്ങളും
ഏറ്റു ബോധമറ്റു പണ്ഡു പുത്രനിന്നു ചൊല്ലുമുി
കേട്ടിടാമൊളിച്ചു വാണു കുഞ്ജവാടിയിൽ സഖി കുഞ്ജവാടിയിൽ
അരങ്ങുസവിശേഷതകൾ:
ദേവസ്ത്രീകൾ പോകുന്നു. രംഗത്തേക്ക് അർജ്ജുനൻ ഉർവശിയുടെ കൈകേർത്തു കൊണ്ട് പ്രവേശിക്കുന്നു.
ഇളകിയാട്ടം
അർജ്ജുനൻ; ' സ്വതവെ മൃദുലങ്ങളായ നിന്റെ വിരലുകളിൽ ഇങ്ങിനെ തഴമ്പു കാണുന്നതെന്താണ്?'
ഉർവശി ' വീണവായിക്കുന്നവരിൽ ഞാൻ വിദുഷിയാണ് ഈ തഴമ്പുകൾ എനിക്കു സന്തോഷമുളവാക്കുന്നു. ആട്ടെ, ഞാ തഴമ്പുള്ളതു കാരണം യോദ്ധാക്കളും സന്തോഷിക്കാറില്ലേ? യുദ്ധത്തിനിടയിൽ നിങ്ങളുടെ വില്ലെങ്ങാനും ഒടിഞ്ഞു പോയാലോ എന്ന് ഞാൻ വ്യാകുലപ്പെടുന്നു.'
അർജ്ജുനൻ ' എന്റെഗാണ്ഡീവം അനശ്വരമാണ് അഗ്നിദേവൻ സമ്മാനിച്ച ഈ വില്ല് എനിക്ക് തോൽവി നൽകിയിട്ടില്ല.'
ഉർവശി : ' നിന്റെ ആവനാഴിയിൽ അമ്പൊടുങ്ങിയാലോ?'
അർജ്ജുനൻ : ' എന്റെ ആവനാഴിയും അമ്പൊടുങ്ങാത്തതാണ്.'
ഉർവശി : ' നിന്റെ വലതു കൈ തളർന്നാലൊ?'?
അർജ്ജുനൻ: ' ഞാൻ സവ്യസാചിയാണ്.എനിക്ക് രണ്ടു കൈകളും ഒരുപോലെ സ്വാധീനമാണ്
ഉർവശി : ' നിന്റെ മനസ്സു തളർന്നാലോ'
അർജ്ജുനൻ : 'ഞാൻ ഗുഡാകേശനാണ്.ആലസ്യത്തേയും ഉറക്കത്തേയും ജയിച്ചവനാണ്.'
ഉർവശി ; 'അർജ്ജുനാ നീ പൗരുഷത്തിന്റെ പൂർണ്ണതയാണ് നിന്നെ ലഭിച്ചത് എന്റെഭാഗ്യം.'
(സഞ്ചരിക്കുന്നതിനിടയിൽ അവർ ഒരു സ്ഫടികക്കൊട്ടാരത്തിന്റെ സമീപത്തെത്തുന്നു.)