മാതേയരുളുക ശാപമോക്ഷം

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശാപമേറ്റു സുരനന്ദനൻ വിളറി വീണിതന്നശനിയേറ്റ പോൽ
മാതൃശബ്ദമുരചെയ്‌വതിന്നു വഴി കണ്ടിടാതവനുഴന്നവാÿ
റാത്തമോഹമതിലാണ്ടു വീണു കദനക്കടൽ തിരയടിച്ചഹോ
ബോധമാണ്ടു നിജ മാതൃതുല്ല്യ യവളോടു ചൊല്ലിയിദ മർജ്ജുനൻ
 
മാതേയരുളുക ശാപമോക്ഷം തവ 
പുത്രനെ ഷണ്ഡനായ് തീർക്കരുതേ
 
( കാലം തള്ളി )
ഭേദമെന്തമ്മേ നിനക്കുമെൻ മാതൃക്കÿ
ളായ പൃഥക്കും പുലോമജക്കും
മാതൃഗമനമാം കിൽബിഷ ഗർത്തേ പÿ
തിപ്പാതിരിപ്പതിനു നിന്നെ ത്യജിച്ചൊരു
 
( കാലം താഴ്ത്തി )
പുത്രനെ ഷണ്ഡനായ് തീർപ്പതിനു നീ ചെയ്ത 
ശാപമിതു ന്യായമോ നാരായണാ'ജേ
 
( കാലം തള്ളി )
മൽക്കുല പതിയായ പൂരൂവസ്സിന്റെ 
കാമിനി നീയെന്ന പരമാർത്ഥമറിയാഞ്ഞൊÿ
രപരാധി ഞാൻ പിതൃശാപാഗ്നിയിൽ നിന്നു 
മുനായീടുവാൻ നിന്നോടുരച്ച നീÿ
ചോികളോരോന്നു കൂരമ്പുകളായ് തÿ
റച്ചെന്റെജീവനൊടുക്കിടട്ടെ.
 
അമ്മക്കു നന്ദനൻ ചെയ്ത ദോഷങ്ങൾ സഹിപ്പാൻ കഴിയ്‌തെ വന്നീടുമോ
മറക്കാൻ കഴിയാതെ യായീടുമോ പൊറുക്കാൻ കഴിയാതെ വന്നീടുമോ?
അരങ്ങുസവിശേഷതകൾ: 

അപ്‌സരസ്സായതിനാൽ മാതൃത്വം നിഷേധിക്കപ്പെട്ട ഉർവശിയിൽ അന്നുവരെ അനുഭവിക്കാത്ത മാതൃത്വം എന്ന അനുഭൂതി അർജ്ജുനൻ നിമിത്തം ഉണ്ടായിത്തീരുന്നു. ഒരമ്മയുടെ ഹൃദയവിശുദ്ധിയോടെ ഉർവശി അർജ്ജുനനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. അർജ്ജുനൻ വന്ദിക്കുന്നു. അർജ്ജുനനെ സ്വന്തം പുത്രനായി അവൾ അംഗീകരിക്കുന്നു.