ത്രൈലോക്യനാഥദശാനന

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ത്രൈലോക്യനാഥദശാനനകേൾക്കചേലൊടുനീയെന്റെ വാക്കുകൾ
മുന്നം‌മഹിപന്മാരൊന്നുചെയ്കിലൊ നന്നായ് വിചാരിച്ചു ചെയ്യണം
എന്നാലവന്നൊരുകാലവുമൊരധന്യതവന്നീടുകയില്ല
ഓരാതെ‌ഓരോന്നുചെയ്കിലോ അവൻ പാരാതെ പാപം ഭുജിച്ചിടും
രാമനൊരുദോഷമെന്നുമേതവ കാമം ചരിപ്പവനല്ലല്ലൊ
രാമന്റെ ഭാര്യര്യെ കൊണ്ടുപോന്നതും ഭീമബല! യോഗ്യമല്ലല്ലൊ
അന്നു നിന്നെ രാമൻ കൊന്നില്ലെന്നതും നന്ദിതന്നെയൊന്നേചൊല്ലാവു
ഇന്നിയൊട്ടും ഖേദം ചെയ്തീടവേണ്ട നന്നായി സുഖിച്ചു നീ വാഴുക
കൊന്നീടുന്നുണ്ടവരെല്ലാരെയും ഞാൻ ധന്യസഹോദര രാവണ!