പങ്‌ക്തി കണ്ഠാ കേള്‍ക്ക

രാഗം: 
താളം: 
ആട്ടക്കഥ: 

ശ്ലോകം
വിഭീഷണം രാവണിരേവമുക്ത്വാ
പുരം സമേത്യാശു നിശാചരേന്ദ്രന്‍
നൃപാത്മജൌതൌ  ഭുജഗാസ്ത്രബന്ധാല്‍    
പതിച്ച വൃത്താന്തമുവാച  താതം

പദം
പങ്‌ക്തി കണ്ഠാ കേള്‍ക്ക താതാ! ചിന്ത തെളിവോടു
ബന്ധിച്ചു ഭുജഗാസ്ത്രത്താൽ രാമം സാനുജം
ചിന്തയിലേതും തന്നെ നീ സന്താപം ചെയ്യാതെ
പന്തേലും മുലയാകിയ സീതയാ ചേര്‍ന്നു
സന്തതം രമിച്ചു കൊള്‍ക ബന്ധുരാംഗവീര
സന്താപം രാമനാലിനിയുണ്ടാകില്ല