മുദ്ഗരമിതു നിന്നെക്കൊല
രാഗം:
താളം:
ആട്ടക്കഥ:
രാക്ഷസൻ:
മുദ്ഗരമിതു നിന്നെക്കൊലചെയ്തിട്ടിക്കൊലഭൂമിയിലാക്കാം.
നീലൻ:
മുദഗതിയും നിന്നുടെ മസ്തകം മൽക്കരഹന്തിയാൽ പൊടിയാക്കി
രാക്ഷസൻ:
നീല, തവാരസി ശരവർഷത്തെ ചേലൊടു ഞാനിഹ ചെയ്തീടുന്നേൻ
ഹനുമാൻ:
ശരവർഷംചെയ്തീടും നിന്നെ പരിചൊടു കാലനു നല്കീടാണ
രാക്ഷസൻ:
മാരുതനന്ദന നിന്നുടെ മാറിൽ ശക്തിയെ ഞാനിഹ താഡിക്കാൻ
ഹനുമാൻ:
ശക്തിയെ നെഞ്ചിലയച്ചൊരു നിന്റെ മാറിൽക്കരഹതിചെയ്തീടുന്നേൻ
രാക്ഷസൻ:
കരഹതിയെന്നെച്ചൊരു നിന്റെ ഉരസി കൃപാണം മോചിക്കുന്നേൻ.
ഹനുമാൻ:
നിന്റെ കൃപാണകൊണ്ടിഹ നിൻ തല മൂന്നും വിവാടു ഖണ്ഡിക്കുന്നേൻ.