ബന്ധുര ഗുണവാരിധേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 

ബന്ധുര ഗുണവാരിധേ കോപമെന്തേവം നന്ദന വദ സുമതേ
 
ആരണ ബാലരേവർ ആരാലെങ്ങു നീതരായി
ഹന്ത ബോധിച്ചില്ല ഞാൻ പുതിയൊരുകഥ കുതുകപ്രദമിതു മമ
അർത്ഥം: 

നന്മയുടെ സമുദ്രമേ, പുത്രാ, സന്മനസ്സേ, ഇപ്രകാരം കോപിക്കുന്നത് എന്തിനെന്ന് പറഞ്ഞാലും. ഹോ! ഏതു ബ്രാഹ്മണബാലർ? ആരാൽ എവിടേയ്ക്ക് കൊണ്ടുവരപ്പെട്ടു? ഞാൻ അറിഞ്ഞില്ല. ഇത് രസകരമായ ഒരു പുതിയ കഥയാണല്ലോ!