ദ്വാരവതിയാംപുരിയിൽ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 

ദ്വാരവതിയാംപുരിയിൽ മരുവുന്നു ആരണനൊൻപതുമക്കൾമുന്നം
ചാരുതയോടെജനിച്ചവരൊൻപതും പാരാതെനീതരായ്‌ നാകലോകം
 
ദശമനുണ്ണിയുമിന്നു മാമക വിശിഖകടിഇതിൽനിന്നുസഹസാ
നീതനായി നിഗൂഢമിച്ചതി ചെയ്തതെന്നോടുയോഗ്യമോ ബത
അർത്ഥം: 

ദ്വാരകയിൽ വസിക്കുന്ന ബ്രാഹ്മണന്റെ ഒൻപതു മക്കളേയും ജനിച്ച ഉടനെ സ്വർഗ്ഗലോകത്തിലേയ്ക്ക് കൊണ്ടുവരപ്പെട്ടു. പത്താമത്തെ ഉണ്ണിയേയും ഇന്ന് എന്റെ ശരകൂടത്തിൽനിന്നും ആരും അറിയാതെ പെട്ടന്ന് തട്ടിക്കൊണ്ടുപോരപ്പെട്ടിരിക്കുന്നു. എന്നോട് ഈ ചതി ചെയ്തത് യോഗ്യമാണോ?