മാകുരുസാഹസം
സാഹസം പ്രവർത്തിക്കരുതേ, സാഹസം പ്രവർത്തിക്കരുതേ. മാധവനായ ഞാനില്ലയോ? നിനക്ക് ഒരു കാര്യത്തിനും വിഷമമില്ല എന്ന് ലോകപ്രസിദ്ധമാണല്ലൊ. ധന്യാ, മുൻപ് ഞാൻ ചെയ്ത സഹായങ്ങളൊക്കെയും നീ മറന്നുവോ? സഖാവേ, പിന്നെ എന്നെയും കൂടി മറക്കുവാൻ തക്കവണ്ണം ഞാൻ എന്താണ് ചെയ്തത്?
മുൻ ശ്ലോകാരംഭത്തോടെ അഗ്നികുണ്ഡത്തിന് പ്രദക്ഷിണം ആരംഭിക്കുന്ന അർജ്ജുനൻ മൂന്ന് പ്രദക്ഷിണങ്ങൾ പൂർത്തിയാക്കിയിട്ട് 'തൃകൈകൊണ്ടുപിടിച്ചു' എന്നാലപിക്കുന്നതിനൊപ്പം അഗ്നിയിലേയ്ക്ക് ചാടുവാനായി കുതിക്കുന്നു. ഈ സമയത്ത് പെട്ടന്ന് വലതുഭാഗത്തുകൂടി പ്രവേശിക്കുന്ന ശ്രീകൃഷ്ണൻ അർജ്ജുനനെ കടന്നുപിടിച്ച് ബലാൽക്കാരേണ പിന്നോക്കം നിർത്തുന്നു. ഈ സമയത്ത് വലന്തലമേളം മുഴക്കുന്നു. ശ്രീകൃഷ്ണൻ അർജ്ജുനനെ നോക്കി പുഞ്ചിരിതൂകുന്നു. അർജ്ജുനൻ കോപതാപങ്ങളോടെ തലതാഴ്ത്തി നിൽക്കുന്നു. ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.
ഇത് പ്രക്ഷിപ്തപദം ആണ്. ഇതിനു പകരം ആട്ടക്കഥാകാരൻ എഴുതിയിരിക്കുന്നത്:-
ഈ വരികൾ ആണ്.