തീക്കുണ്ഡം വിപുലം കഴിച്ചു

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

തീക്കുണ്ഡം വിപുലം കുഴിച്ചു വിശിഖൈരഗ്നിം ജ്വലിപ്പിച്ചുടൻ
ശീഘ്രം പാണ്ഡുസുതൻ കുതിച്ചു ധനുഷാ ചാടുംവിധൗ വഹ്നിയിൽ
വായ്ക്കുന്നോരു കൃപാതരംഗിത മനാസ്സംപ്രാപ്യ നന്ദാത്മജൻ
തൃക്കൈകൊണ്ടു പിടിച്ചുനിർത്തി വിജയം വാക്യന്തമാഖ്യാതവാൻ

അർത്ഥം: 

ശരംകൊണ്ട്‌ വലിയൊരു തീക്കുണ്ഡം നിർമ്മിച്ച്‌ അഗ്നിജ്വലിപ്പിക്കുകയും ചെയ്ത അർജ്ജുനൻ ഗാണ്ഡീവത്തോടുകൂടെ അതിലേക്ക്‌ ചാടുവാൻ ശ്രമിച്ചസമയം, മനസ്സിൽ വർദ്ധിച്ച കാരുണ്യമുള്ള ശ്രീകൃഷ്ണൻ പെട്ടെന്നവിടെ പ്രത്യക്ഷപ്പെടുകയും അർജ്ജുനനെ തൃക്കൈകൊണ്ട്‌ പിടിച്ച്‌ നിർത്തി ഇപ്രകാരം പറയുകയും ചെയ്തു.