തുഹിനകരകുലാവതംസമേ
പല്ലവി:
തുഹിനകര=ചന്ദ്രന്‍ കുലാവതംസമേ=വശത്തിലെ ശ്രേഷ്ഠാ. (ചന്ദ്രവംശത്തിലെ ഉന്നതാ എന്ന് അര്‍ത്ഥം). തുംഗവീര്യ=അതിയായ പരാക്രമം ഉള്ളവന്‍. മഹിതഗുണ കദംബഭൂപതേ=മികച്ച ഗുണഗണങ്ങലോടു കൂടിയ രാജാവേ. താത=അച്ഛാ. കൃപാപയോനിധേ= ദയ ആകുന്ന കടലിന്‍റെ ഇരിപ്പിടമേ. തവകീന=അങ്ങയുടെ. പാദസരസിജം=പാദമാകുന്ന താമര. സകലനൃപതി കുലം=എല്ലാവിധ രാജാക്കന്മാരുടേയും കൂട്ടം. കഴലിണകള്‍=കാല്‍പാദങ്ങള്‍. പകലിരവും=പകലും രാത്രിയും. ജനക വചനമഞ്ജസാ=അച്ഛന്‍റെ വാക്കുകള്‍ ഉടന്‍. വീരമൌലി=വീരരരില്‍ കേമനായ. ഗൌരവേന വാണിതടവിയില്‍=മാഹാത്മ്യം കൊണ്ട് കാട്ടില്‍ താമസിച്ചു.
ശ്രീരാമന്‍, തന്‍റെ അഛനായ ജനകന്‍റെ വാക്കുകള്‍ കേട്ട് നടന്നുവെന്ന് ആണ് ദൃഷ്ടാന്തമായി പറയുന്നത്. അങ്ങനെ നടക്കുന്നവര്‍ക്ക് ഒടുവില്‍ നല്ലതെ വരൂ. ഇത്രയും കേട്ടപ്പോള്‍ താന്‍ പാണ്ഡവന്മാര്‍ക്ക് വസിക്കാനായി വാരണാവതം എന്ന സ്ഥലത്ത് ഒരുക്കിയിട്ടുള്ള വസതിയെ കുറിച്ച് ധൃതരാഷ്ട്രര്‍ പറയുകയും ഒട്ടും താമസിയാതെ അവിടെ താമസിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.