ദുര്‍മ്മദന്‍ ദുര്യോധനനേവം

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ദുര്‍മ്മദന്‍ ദുര്യോധനനേവം ചെയ്യുമെങ്കില്‍
മന്നവന്‍ സമ്മതിക്കുമോ സത്യശീലന്‍

ഹന്ത ജനകനറിഞ്ഞിട്ടത്രെ ചെയ്യുമെന്നാ-
ലെന്തുഖേദം വെന്തുപോമെന്നാകിലിപ്പോള്‍

വല്ലതെന്നാലും ഞങ്ങള്‍ക്കു മല്ലവൈരി തന്റെ
പല്ലവ പാദങ്ങള്‍ ഗതിയല്ലോ നൂനം

അർത്ഥം: 

അഹങ്കാരിയായ ദുര്യോധനനെ ഇങ്ങനെ ചെയ്യാൻ സത്യശീലനായ ധൃതരാഷ്ട്രർ സമ്മതിയ്ക്കുമോ? ഹന്ത! അദ്ദേഹമറിഞ്ഞാട്ടിആണിതു ചെയ്യുന്നത് എങ്കിൽ വെന്തുപോകുന്നതിൽ ഖേദമില്ല! എന്ത് തന്നെ ആയാലും ഞങ്ങൾക്ക് ശ്രീകൃഷ്ണന്റെ പാദങ്ങൾ ശരണം തന്നെ.