ഹനൂമാനെന്നൊരു കപി

രാഗം: 
കഥാപാത്രങ്ങൾ: 

ഹനുമാനെന്നൊരു കപിവരനുണ്ടെന്നല്ലോ
മനുജപുംഗവ ഭവാന്‍ ചൊന്നതും
വിനയവാരിധേ മമ കൌതുകം വളരുന്നു
കനിവോടവനാരെന്നു പറക നീയെന്നോട്

അർത്ഥം: 

ഹനുമാനെന്നൊരു കപിവരനുണ്ടെന്നാണല്ലൊ മനുഷ്യശ്രേഷ്ഠനായ ഭവാന്‍ പറഞ്ഞത്. വിനയവാരിധേ അദ്ദേഹം ആരെന്ന് അറിയുവാന്‍ എനിക്ക് ആഗ്രഹം വളരുന്നു. ദയവായി നീ എന്നോട് പറഞ്ഞാലും.