പോക പോക വിരഞ്ഞു

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

അനയോരിതി വാദിനോര്‍വ്വനാന്തേ
അനയോമൂര്‍ത്ത ഇവേത്യ രാക്ഷസേന്ദ്ര:
അനുജാമപി ഭര്‍ത്സയന്നവാദീ-
ന്മനുജാനാമധിപം മരുത്തനൂജം

പല്ലവി:
പോകപോക വിരഞ്ഞു നീചേ നീമുന്നില്‍നിന്നാശു

അനുപല്ലവി:
ആമിഷത്തിലഭിലാഷമുള്ള നീ മാനുഷന്മാരെ
കാമിനി കാമിക്കയാലെ കാലമിത്ര വൈകി നൂനം
 
ത്രിപുട (ഭീമനോട്:)
ആശരനാരിയാമിവളെ ആഗ്രഹിച്ചീടുക വേണ്ട
ആശു നാകനാരിമാരിലാശ വെച്ചീടുക മേലില്‍
 
പല്ലവി:
വരിക പോരിനു വൈകിടാതെ നീ മാനുഷാധമ
അർത്ഥം: 

ശ്ലോകം
ഇവര്‍ (ഭീമനും ഹിഡിംബിയും) ഇങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കെ, ദുര്‍ന്നയം ഉടലെടുത്തപോലെ രാക്ഷസേന്ദ്രന്‍ ഹിഡിംബന്‍) അവിടെ വന്നു തന്‍റെ സഹോദരിയേയും ഭീമനെയും ശകാരിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു.

പദം
ദുഷ്ടേ നീ വേഗം മുന്നില്‍ നിന്ന് പോക
മാംസത്തില്‍ കൊതിയുള്ള നീ മനുഷ്യനെ ആഗ്രഹിക്കയാലാണ് ഇത്രയും വൈകിയത്.
(ഭീമനോട്) രാക്ഷസിയായ ഇവളെ നീ മോഹിക്കേണ്ട, ഇനി മേലില്‍ ദേവസ്ത്രീകളെ മോഹിച്ചാലും
മാനുഷാധമാ നീ വൈകാതെ പോരിനു വാ