ദുർവ്വാസാവ്

ദുർവ്വാസാവ് (മിനുക്ക്)

Malayalam

ചിത്രം വിചിത്രമീ

Malayalam
ചരണം 2:
ചിത്രം വിചിത്രമീ വൃത്താന്തമൊക്കവേ
പ്രീത്യാ ഗമിക്കുന്നു ഞാന്‍ 
ധൂര്‍ത്തന്‍ ശഠന്‍ കുമതി ദുര്യോധനന്‍ തന്റെ
ദുര്‍മ്മദമടക്കീടുവന്‍

(ഭവതു തവ മംഗളം.............)

ഭവതു തവ മംഗളം

Malayalam

സൌഹിത്യം വ്രജതി ജഗന്മയേ മുരാരൌ
ദുര്‍വാസാഃ സമജനി തൃപ്തിമാന്‍ സശിഷ്യഃ
സന്തുഷ്ടഃ ശമനസുതം സമെത്യ ഭൂയഃ
പ്രോവാച പ്രതിപദമാശിഷോ വിതന്വന്‍

പല്ലവി:
ഭവതു തവ മംഗളം ഭാരതമഹീപാല
ഭാസുരശിരോരത്നമെ

അനുപല്ലവി:
ഭാഗ്യാംബുധേ നിങ്കല്‍ വാസുദേവന്‍ തന്റെ
വാത്സല്യമുള്ളതെല്ലാം
ഭാവതദ്ദൃശാ കണ്ടു വിസ്മയം പൂണ്ടു ഞാന്‍
ഭൂയോപി ജീവ സുചിരം

ചരണം 1:
മന്ദാകിനീജലേ മദ്ധ്യന്ദിനോചിതം
മജ്ജനം ചെയ്തളവിലഹോ
മന്ദേതരം തൃപ്തി വന്നു ഞങ്ങള്‍ക്കിന്നു
മന്നിലതിമാനുഷന്‍ നീ

ഭാഗധേയാംബുധേ

Malayalam
[ചൊല്ലെഴും ധർമ്മമതിനാലെ നൃപതേ
നല്ലതു ഭവിയ്ക്ക വഴിപോലെ നീയും
അല്ലൽ തേടായ്ക ഹൃദി കൃപണരെപ്പോലെ]
 

ചരണം 3:

ഭാഗധേയാംബുധേ നിന്നെ ഞാനും
ഭാഗവതപുംഗവം മന്യേ യാമി
ഭാഗീരഥീജലേ സ്നാതുമതിധന്യേ

കുന്തീസുത കുശലവാക്യം

Malayalam

ചരണം 1:
കുന്തീസുത കുശലവാക്യം ചൊല്‍ക
ചിന്തിക്കിലോ നൈവയോഗ്യം വനേ
സന്താപമെന്നിയേ കിന്തു തവ സൌഖ്യം

ചരണം 2:
പാത്രം ലഭിച്ചൊരുദന്തം കേട്ടു
വാഴ്ത്തുന്നു പലരും ഭവന്തം സുകൃത-
പാത്രമല്ലോ നീയുമോര്‍ക്കില്‍ നിതാന്തം

ചന്ദ്രകലാധര പാലയമാം

Malayalam

ദുര്‍വ്വാരകോപശാലീ
ദുര്യോധനചോദിതോഥ
ദുര്‍വ്വാസാ: സര്‍വൈരപി ശിഷ്യഗണൈ-
രുര്‍വീശം പ്രാപ സംസ്മരന്‍ ശര്‍വം

ചരണം1:
ചന്ദ്രകലാധര പാലയമാം
ഛന്ദോമയ പരിപാലയമാം
ഇന്ദ്രമുഖാമരവിന്ദിതപാദാരവിന്ദ
കൃപാലയ പാലയ മാം

[നാനാജങ്ങളും കേട്ടുകൊൾവിൻ

Pages