ലക്ഷ്മണൻ

ലക്ഷ്മണൻ (പച്ച)

Malayalam

കുംബുകണ്ഠി കേൾ

Malayalam

രാമനും കാനനാന്തേ പോവതിന്നായശേഷം
ഭാമിനീമൗലിയാകും മാഗധീമാദരേണ
കോമളന്മോഹമോടെ രാഘവേണാനൂയതും
സാമവാക്യത്തിനാലേ മാതരം ബഭാഷേ

കുംബുകണ്ഠി കേൾ കഞ്ജലോചനേ
അംബ രാഘവൻ കാനനേ പോയാൽ
അംബുജാനനേ പോകുന്നു ഞാനും
സമ്മതിക്കണം വൈകിയാതെ നീ

രഘുവരഭവാനിതു

Malayalam

നൃപമണി രഘുവീരന്‍ ചൊന്നതു കേട്ടു ദേവീ
നൃപനിഹഭരതന്നായ് നള്‍കിനാന്‍ രാജ്യമെല്ലാം
വിപിനഭൂവി നിവാസം ചെയ്യണം പോയി നീയും
കൃപയൊടുമപിഹീനാചൊല്ലിനാള്‍ രാമമേവം.

കൈകേയീ വാക്കിനാലെ രാഘവന്‍പോകുമിപ്പോള്‍
സോദരന്‍കേട്ട വൃത്തന്തല്‍ ക്ഷണംക്രൂദ്ധനായീ
സാരമാരക്തനേത്രോരോഷമോടന്തികേവന്നാ-
ത്തചാപേഷുഹസ്തോമനോടേവമുചേ

Pages