സാഹസമിദം സപദി ജാതമതി
Malayalam
ശ്രീരാമാവാക്യം ശിരസാ ഗൃഹീത്വാ
സാകം സുമന്ത്രേണ രഥേന ഗത്വാ
തീര്ത്ത്വാ സുമിത്രാതനയോഥ ഗംഗാം
സീതാസമക്ഷം വിലലാപ ദീനഃ
സാഹസമിദം സപദി ജാതമതി കില്‍ബിഷം
(ആത്മഗതം)
ഹാ ഹാ കിമു കരവാണി കര്‍മ്മദോഷം ?
വളരുന്നു പരിതാപം തളരുന്നു മമ ദേഹം
ഇളകുന്നു ഹൃദി ധൈര്യം എന്തുചെയ് വൂ