ലക്ഷ്മണൻ

ലക്ഷ്മണൻ (പച്ച)

Malayalam

അഗ്രജവിഭഗ്നരിപുവിഗ്രഹ

Malayalam

അമ്മുനീ ചൊന്ന വാക്യം കേട്ടു കൈകേയിസൂനു രമ്യമാം ചിത്രകൂടം ചെന്നുപുക്കോരു നേരം നിര്‍മ്മലന്‍ കണ്ടുടന്‍ സൌമിത്രിയും രാമനോടേ കാമ്യരൂപന്‍ സരോഷം മുന്നമേ നിന്നു ചൊന്നാന്‍ അഗ്രജവിഭഗ്നരിപുവിഗ്രഹമന്മഥതുല്യ- വിഗ്രഹഭരതന്‍നമ്മെനിഗ്രഹിപ്പാന്‍വരുന്നിപ്പോള്‍ കൊല്ലുവാനവരെക്ഷോണീവല്ലഭചൊല്ലു കല്യാണകാന്തികലര്‍ന്നനല്ല മെയ്യഴകുള്ളോനെ വല്ലഭയോടത്രവാഴുവില്ലെടുത്തു പോകുന്നേന്‍ഞാന്‍ അത്രപേരുമിങ്ങുവന്നലത്തലെന്നീചെന്നുഞാനും പത്രികൊണ്ടവരെയെല്ലാം കൃത്തരാക്കിച്ചെയ്യുന്നുണ്ട് കാനനേപോലുമേഭവാന്‍ നൂനംവസിക്കരുതെന്ന് മാനമേറിവരുന്നതുകാണണംകാണണം മമ

ബാല്യമായനാളുതൊട്ടിട്ടിത്രനാളും

Malayalam

ബാല്യമായനാളുതൊട്ടിട്ടിത്രനാളും നിന്നെ-
ത്തെലുമേ പിരിഞ്ഞു ഞാൻ വസിച്ചില്ലല്ലൊ
വല്ലതെങ്കിലും നീയെങ്ങു പോകുന്നെന്നാലങ്ങു
വില്ലാളികൾമൗലേ ഞാനും പോരും നൂനം
 

ദശരഥസുത, ദേവ

Malayalam

കാകുൽസ്ഥൻ താതവാചാ ജനനികളെ നമിച്ചിട്ടു പോകുന്നനേരം
സാകം പോവാൻ നിനച്ചു ജനനിയൊടു തദാ യാ‍ാത്രച്ല്ലീട്ടുവേഗാൽ
കാർമേഘാഭോഗമാകും സുരുചിരതനുവാം രാഘവേണാനുഗത്വ
സാമോദം മുന്ന്മേതാൻ രഘുവരനെ നമിച്ചങ്ങു സൗമിത്രി ചൊന്നാൻ

ദശരഥസുത, ദേവ, രാമചന്ദ്ര കെൾക്ക
വിശദഗുണനിലയ മമ വചനം
പിശിതാശപിഹിതമാം വിപിനേ നീ പോകിൽ
ആശു ഞാനും കൂടെ വരുമഞ്ജനാഭ!
 

Pages