സുദേഷ്ണ

സുദേഷ്ണ

Malayalam

പ്രണയവാരിധേ കേൾക്ക

Malayalam

പല്ലവി
പ്രണയവാരിധേ! കേൾക്ക മേ വചനങ്ങൾ
പ്രാണനായക! സാമ്പ്രതം.
അനുപല്ലവി
കണവാ! നീ മമ ശരണമയ്യോ വരിക സവിധേ
കരുണയെന്നിയേ മലർശരൻ മയി
കണകൾ ബത! ചൊരിയുന്നു നിരവധി.
ചരണം 1
ജാതി മുമ്പാം ലതാജാതിയിതാ സുമചയ-
കിസലയ പരിശോഭിതാ
ചൂതമുഖതരുസംഗതാ വിലസുന്നു.
ഭൂരിഫലാനതാ സംജാതസുഖമൊടു
മമ തു കുചകലശാങ്ക പാളികൾ
ചെയ്ക വിരവൊടു.
ചരണം 2
മന്ദപവനനിതാ വീശീടുന്നു അതി
മധുരം കോകിലനാദം കേൾക്കുന്നു.
ഇന്ദുസമമുഖ! സുമധുരം ദ്രുത-
മിന്നു തരിക തവാധരം അര-
വിന്ദസുന്ദരനയന! നരവര-

മാനിനിമാർ

Malayalam

അഭ്യര്‍ത്ഥിതാ തേന മുഹുസ്സുദേഷ്ണാ
കൃഷ്ണാം കദാചിന്മധുയാചനാര്‍ത്ഥം
സമീപമാത്മീയസഹോദരസ്യ
നിനീഷുരേഷാ മധുരം ബഭാഷേ

മാനിനിമാര്‍ മൌലിമണേ മാലിനീ നീ വരികരികേ
അനുപല്ലവി:
ആനനനിന്ദിതചന്ദ്രേ അയിസഖി നീ ശൃണുവചനം
ചരണം1:
പരിചൊടു  നീ മമ സവിധേ പകലിരവും വാഴുകയാല്‍
ഒരു ദിവസം ക്ഷണമതുപോല്‍ ഉരുസുഖമേ തീര്‍ന്നിതു മേ
ചരണം2:
ഇന്നിഹ ഞാനൊരു കാര്യം ഹിതമൊടു ചൊല്ലീടുന്നേന്‍
ഖിന്നതയിങ്ങതിനേതും കിളിമൊഴി നീ കരുതരുതേ
ചരണം3:
സോദരമന്ദിരമതില്‍ നീ സുഭഗതരേ ചെന്നധുനാ
ഓദനവും മധുവുംകൊണ്ടു ഉദിതമുദാ വരിക ജവാല്‍

 

സോദരാ ശൃണു

Malayalam

ചരണം1:

സോദര ശൃണു മമ വചനം
മേദുരഗുണനയവേദികളുടെ മൌലേ
ചരണം2:
നല്ലതിനല്ല നീ താന്‍ തുടങ്ങുന്നു ധരിച്ചാലും
നിര്‍ല്ലജ്ജനായിട്ടേവം ചൊല്ലായ്ക മഹാമതേ

ചരണം3:
ഗന്ധര്‍വ്വന്മാരഞ്ചുപേര്‍ അവളുടെ രമണന്മാര്‍
 അന്ധത്വംകൊണ്ടു നീയും അനര്‍ത്ഥങ്ങള്‍ വരുത്തൊല്ലാ
 

ശശിമുഖി വരിക

Malayalam

ഇതി കുരുവൃഷഭേഷു പ്രാപ്തരൂപാന്തരേഷു
ക്ഷിതിരമണനിയുക്തസ്ഥാനധുര്യേഷു തേഷു
ദ്രുപദനൃപതിപുത്രീമാത്തസൈരന്ധ്രിരൂപാം
സ്വപുരമുപഗതാംതാമേവമൂചേ സുദേഷ്ണാ

പല്ലവി:
ശശിമുഖി വരിക സുശീലേ മമ നിശമയ ഗിരമയിബാലേ
അനുപല്ലവി:
ഗജഗമനേ പികലാപേ കചവിജിതകലാപികലാപേ
ചരണം1:
ആരഹോ നീ സുകപോലേ സാക്ഷാല്‍ ചാരുത വിലസുകപോലെ
ഇന്നിഹ നിന്നുടെ വേഷം കണ്ടു വന്നിതു ഹൃദി മമതോഷം
ചരണം2:
ഇന്ദിരയോ രതിതാനോ സുരസുന്ദരികളിലാരാനോ
മന്മഥനും കണ്ടീടും നേരം നിന്മലരടി പണിഞ്ഞീടും
കനിവൊടു വദ പരമാര്‍ത്ഥം മമ മനമിഹ കലയ കൃതാര്‍ത്ഥം