കണ്ടുകൊള്‍കെങ്കിലോ
ചരണം6:
കണ്ടുകൊള്‍കെങ്കിലോ നിന്‍ തല
ഖണ്ഡിച്ചു ദണ്ഡധരന്നു നല്‍കീടുന്നതുണ്ടു
ഞാന്‍ തണ്ടാര്‍ശരവൈരിതന്നുടെ പാദങ്ങള്‍
രണ്ടാണു് കുണ്ഠിതമില്ലിനിക്കോര്‍ക്കനീ
ചരണം6:
കണ്ടുകൊള്‍കെങ്കിലോ നിന്‍ തല
ഖണ്ഡിച്ചു ദണ്ഡധരന്നു നല്‍കീടുന്നതുണ്ടു
ഞാന്‍ തണ്ടാര്‍ശരവൈരിതന്നുടെ പാദങ്ങള്‍
രണ്ടാണു് കുണ്ഠിതമില്ലിനിക്കോര്‍ക്കനീ
ചരണം5:
പണ്ടോരു വാനരം വാരിധി ലംഘിക്ക-
കൊണ്ടിന്നു മറ്റൊരു മര്‍ക്കടഞ്ചാടുമോ
ഉണ്ടു ചിറകിനിക്കെന്നോര്‍ത്തു മക്ഷിക
പക്ഷീന്ദ്രനോടു തുല്യം പറന്നീടുമോ
ചരണം4:
രാവണന്‍ തന്നെ രണഭുവി കൊന്നൊരു
രാമനോര്‍ത്തീടുകില്‍ മാനുഷനല്ലയോ
ഏവം പറയുന്ന നിന്നെ ഞാനിപ്പഴേ
കേവലം കാലപുരത്തിലാക്കീടുവന്‍
ചരണം3:
ജംഭാരിമുമ്പാം നിലിമ്പരെല്ലാം മമ
സംഭാഷണേനൈവ ഡംഭം വെടിയുന്നു
കിം ഭവാനെന്നോടു പോര്‍ ചെയ്‌വതിന്നലം
സത്ഭാവമെത്രയും നന്നു നരാധമ
ചരണം2:
ശക്രാത്മജന്‍ ഞാനറിക നീ ദാനവ
ചക്രായുധസഖിയാകിയ പാണ്ഡവന്
ഉഗ്രനായീടും ഹിഡിംബനെ കൊന്നൊരു
വിക്രമിയാകിയ ഭീമസഹോദരന്‍
മന്ഥക്ഷ്മാധരമഥ്യമാനജലധിധ്വാനപ്രതിദ്ധ്വാനിനാ
പാർത്ഥക്ഷ്വേളിതനിസ്വനേനജലദോദഞ്ചദ്രവേണാകുലൈ:
ക്രുദ്ധൈരാശുനിവാതപൂർവകവചോ യുദ്ധായബദ്ധാദരം
സാർദ്ധംദാനവപുംഗവൈരഭിഗതോ വാചംബഭാഷേർജ്ജുനം
ചരണം 1:
ആരെന്നു നീ പറഞ്ഞീടേണമെന്നോടു
പോരിനായ് വന്നതും ചാരുകളേബര
മാരനോ മാധവന്‍ താനോ മഹാമതേ
മാരാരിയോ മാനുഷരിലൊരുവനോ?
ജടാസുരോ നാമ വനേത്ര കശ്ചില്‍
ശഠാന്തരാത്മാ സമവേക്ഷ്യ പാര്‍ത്ഥാന്‍
കഠോരചേഷ്ടോ യമവോചദേവം
ഹഠാദിമാന്‍ ഹര്‍ത്തുമനാഃ പടീയാന്‍
പല്ലവി
മര്‍ത്ത്യരിഹ വന്നതതിചിത്രതരമോര്‍ത്താല്‍
ശസ്ത്രാർത്ഥം ശക്രസൂനോ ഗതവതി ശകുനേസ്താദൃശം ഛത്മവൃത്തം
സ്മാരം സ്മാരം സമസ്തപ്രതിഭടപടലീ ഘസ്മരോഷ്മാ സ ഭീമഃ
ബദ്ധാമർഷാതിരേകഭുമിതപരിഘദത്താദിരൂക്ഷാക്ഷികോണ-
ശ്ചിന്താസന്താപിതാന്തഃ ശമനസുതമസൌ വാചമിത്യാചചക്ഷേ
പല്ലവി
ശൌര്യഗുണനീതിജലധേ ചരണയുഗം
ആര്യ തവ കൈതൊഴുന്നേന്‍
അനുപല്ലവി
ഭാര്യയോടുമിഹ വിഗതവീര്യരായി മുനികളുടെ
ചര്യാ സുഖമെന്നമതി മര്യാദയോ തേ
ചരണം 1
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.