ഇന്ദ്രൻ

ദേവേന്ദ്രൻ

Malayalam

ദാനവാധമ വന്നതെന്തിഹ

Malayalam
നിശമ്യ തദ് ഭൂമിസുതസ്യ ഗർജ്ജിതം
രുഷാ ജ്വലൻ ജംഭരിപുർമ്മഹാമനാഃ
പ്രഗൃഹ്യ വജ്രം ശതധാരമുൽബണം
ജഗാദ വാചം നരകം രണോൽസുകഃ
 
 
ദാനവാധമ, വന്നതെന്തിഹ പോരിനായതിദുർമ്മതേ !
ഊനമെന്നിയെ നിന്നെയാക്കുവൻ ഭാനുതനയപുരത്തിൽ ഞാൻ
 
വീര വരിക രണാങ്കണേ എട വീര വരിക
ജംഭസൂദനനാകുമെന്നോടു പോരുവതിന്നിഹ വന്ന തേ
ഡംഭമാശു കളഞ്ഞുടൻ ദംഭോളികൊണ്ടു നിഹന്മി ഞാൻ..

 

സ്വസ്തി ഭവതു തേ സൂനോ

Malayalam
സ്വസ്തി ഭവതു തേ സൂനോ! നിസ്തുലവിക്രമ!
ഹസ്തിവരയാന സുപ്രശസ്തസുചരിത!
യാമിനീചരമാനിനീനാസാകുചങ്ങളെ
ഭീമബല! ഛേദിക്കയാൽ പ്രീതിവളരുന്നു
ചേതസി മേ നന്നു.
ദേവദേവൻ നാരായണകൃപകൊണ്ടു
ദേവവൈരികളാലൊരു ഭീതിയില്ല നൂനം 
ഭൂതിവരുന്താനും

ജനകനു വന്നതിനൻപൊടു

Malayalam
ജനകനു വന്നതിനൻപൊടു പകരം
ജവമൊടു ചെയ്തൊരു നമ്മുടെ സുതനും
കനിവൊടതിന്നിഹ യത്നം ചെ-
യ്തൊരു കമലഭവാത്മജനായ ഭവാനും
 
മുനിവര, ഭവതാന്മുഹുരപി സതതം മുരഹരകൃപയാ കുശലം

നാരായണഭക്തജന

Malayalam
നാരായണഭക്തജന ചാരുരത്നമായീടുന്ന
നാരദമുനീന്ദ്ര, തവ സാരമല്ലോ വാക്യമിദം.
 
കാര്യമിതു സാധിച്ചെങ്കില്‍ തീരുമെന്റെയവമാനം
പോരികയും വന്നു മമ വീര്യജാതനല്ലോ ബാലി !
 
എങ്കിലോ ഗമിക്ക കാര്യം ശങ്കയില്ല സാധിച്ചീടും
പങ്കജാക്ഷൻ തന്റെ പാദപങ്കജങ്ങളാണേ സത്യം.

രാക്ഷസകീട, ദശാനന, നിന്നുടെ

Malayalam
ആകർണ്യ രൂക്ഷമിതി വിംശതിഹസ്തവാക്യം
ആഭ്യേത്യ തത്ര സഹസാ ശതകോടിഹസ്തഃ
ആഹേതി തം കരബലവ്യഥിതോരുസത്വം
കോപം സഹേതരസുദുർവചനം ക്ഷണാർദ്ധം.
 
 
രാക്ഷസകീട, ദശാനന, നിന്നുടെ
രൂക്ഷമൊഴികൾ പോരും
യക്ഷാധിപനെ ജയിക്കുകകൊണ്ടൊരു-
ദക്ഷതയില്ലതും കരുതുക കുമതേ!
അമരാധിപനായീടും നമ്മുടെ
അമരാവതിയിൽ വന്നിഹ സമ്പ്രതി
സമരത്തിന്നു വിളിപ്പതു നിന്മദ-
മമരാനുള്ളൊരു കാരണമറിക നീ.

കാന്തേ പുലോമതനയേ

Malayalam
മന്ദാരാദികപുഷ്പസൗരഭജൂഷാ മന്ദാകിനീസംഗിനാ
മന്ദമ്മന്ദമുപാഗതേന മരുതാ സംവീജ്യമാനാന്തരേ
സാന്ദ്രാനന്ദമഥൈകദാ മണിമയേ ഹർമ്മ്യേതിരമ്യേ വസ-
ന്നിന്ദ്രാണീമരവിന്ദസുന്ദരമുഖീമിന്ദ്രോ ബഭാഷേ ഗിരം
 
 
കാന്തേ! പുലോമതനയേ ബന്ധുരാകൃതേ
കാന്തിസന്തതിനിലയേ!
കാന്തനാമെൻ വാക്യം പൂന്തേന്വാണി കേട്ടാലും
മന്ധരമദസിന്ധുരഗമനേ!
 
ചെന്താർശരനിഹ വന്നു പാരം അന്തരംഗം തന്നിലിന്നു
ഹന്ത ശരം തൂകീടുന്നു പാരം സന്താപം മേ വളരുന്നു

പുറപ്പാട്- ഇന്ദ്രൻ ഇന്ദ്രാണി

Malayalam
ലക്ഷ്മീനാഥേന പൂര്‍വ്വം ത്രിഭുവനഗുണരുണാ ശിക്ഷിതേ മാലിസംജ്ഞേ
രക്ഷോനാഥേ സുമാലിപ്രഭൃതിഷു ച ഗതേഷ്വാശു പാതാളലോകം
യക്ഷാധീശേ ച ലങ്കാമധിവസതി മുദാ സംയുതേ താതവാചാ
സക്ഷേമോ ദേവവൃന്ദൈരവസദപി സഹസ്രേക്ഷണോ നാകലോകേ
 
നാകലോകവാസിജന നായകനാമിന്ദ്രന്‍
പാകവൈരി സര്‍വ്വലോകപാലകരില്‍ മുമ്പന്‍
പുണ്യകര്‍മ്മം ചെയ്തീടുന്ന പൂരുഷര്‍ക്കുമേലില്‍
പൂര്‍ണ്ണസുഖം നല്‍കും ദേവപുംഗവന്മഹാത്മാ
 
ദേവമുനിഗന്ധര്‍വ്വാദിസേവിത ചരണന്‍
ദേവദേവപാദപത്മസേവകനുദാരന്‍

പാരീരേഴിന്നും സാരമായുള്ള വേരാം പരമേശ

Malayalam
ഇങ്ങനേ പല പരീക്ഷകൊണ്ടു ഫലമില്ലായാഞ്ഞു സുരനാഥനും
തിങ്ങിനോരു ഭയമോടു ചെന്നു രജതാദ്രിശൃംഗനികടേ തദാ
മംഗലാം ഹിമഗിരീന്ദ്രജാം പ്രതിയുണർത്തിരോരളവും ശങ്കരീ
മംഗലപ്രദനതായ് വിളങ്ങിനൊരു ശങ്കരം പതി ജഗാദ സാ
 
പാരീരേഴിന്നും സാരമായുള്ള വേരാം പരമേശ
പാരിച്ചോരു നിൻകൃപയാൽ പരിപാലിതയിഹ ഞാൻ
പറയുന്നതു ശൃണു മേ ബത പരമേശ്വര ഭഗവൻ
കുന്തീതനയൻ തവ പദചെന്താരിണ സതതം
ചിന്തിച്ചു തപംചെയ്‌വതും പുനരെന്തവനു വരത്തെ
അന്തകഹര! ഹന്ത ഭവാൻ ചന്തമോടു കൊടാത്തൂ?
 

സുരലോകസുന്ദരിമാരെന്നു

Malayalam
ഇത്ഥം വൃത്രാരിപുത്രൻ ഭയകരതപസാ ദേവദേവം തമീശം
നത്വാ ചിന്തിച്ചു വാഴുന്നളവിലമരലോകേശനും ദേവലോകേ
ചിത്തേ ചിന്തിച്ചിവണ്ണം നിജതനയതപശ്ശക്തിധൈര്യങ്ങൾ കാണ്മാൻ
പൊൽത്താരമ്പന്റെ സൈന്യംതൊഴുമമരവധൂവൃന്ദമോടൊത്തുകൂടി
 
ദേവേന്ദ്രനങ്ങഥ സുരാംഗനമാരുമായി
വേവീടിനോരളവു തന്നുടെ ചിന്തിതങ്ങൾ
സർവ്വം വലാരി സുരസഞ്ചയസേവ്യനപ്പോൾ
സ്വർവ്വേശ്യമാരൊടു മുദ ഗിരമേവമൂചേ
 
സുരലോകസുന്ദരിമാരെന്നു പെരിയ ചൊല്ലുടയവരേ
സരസം മമ വാക്യം കേൾപ്പിൻ, സാരസേഷു മനോമോഹിനിമാരേ

Pages