നളചരിതം ഒന്നാം ദിവസം
നളചരിതം ഒന്നാം ദിവസം ആട്ടക്കഥ
പോക ഭവാനും
പോക ഭവാനും സ്വയംവരത്തിനെത്നം
ചെയ്ക നിനക്കവളെ ലഭിപ്പാൻ;
സ്നേഹംകൊണ്ടൈവരുമൊന്നല്ലോ നാം; നമ്മി-
ലേകനെ വേണമവൾക്കു വരൻ.
അപരനെപ്പുനരവൾവരിക്കി-
ലനർത്ഥമവനുമവൾക്കുമുണ്ട,തി-
നെത്തുമേ വയമസ്തസംശയ-
മസ്ഥലത്തിലൊരത്തലെന്നിയേ.
അനുപല്ലവി:
സുമതേ, രാജേന്ദ്രാ, നിന്നുടെ മനം ദുരിതസരണിവിമുഖം
ശരണം ദേവേശ്വര
ഇത്യേവം ദമയന്തിതൻ മൊഴികൾ കേട്ടത്യന്തമാശ്ചര്യവും
വാത്സല്യം ബഹുമാനവും പ്രണയവും ചീർത്തൂ നളന്നാശയേ
ആത്താവേശമിമാം പിരിഞ്ഞു തരസാ പോന്നൂ തിരോഭൂതനായ്
വാർത്താമാഹ സഹസ്രനേത്രഹുതഭൂക്കീനാശപാശായുധാൻ.
പല്ലവി:
ശരണം ദേവേശ്വര, ഭവദീയചരണയുഗളും മേ.
അനുപല്ലവി:
ഹരിണമിഴി തന്നുടെ അരികിലേ ഗമിച്ചേൻ ഞാൻ;
ഒരു ഫലമുളവായീല, അറിയിപ്പതിനിയെന്ത്?
രംഗം എട്ട്:ഇന്ദ്രാദികൾകാത്തുനില്ക്കുന്നസ്ഥലം
നളൻ തിരിച്ച് ഇന്ദ്രാദികളുടെ അടുത്ത് എത്തി വിവരങ്ങൾ പറയുന്നു.
പതിദേവതമാരനവധി
പതിദേവതമാരനവധി ഭുവി കേളതിലൊന്നല്ലോ ഞാൻ;
ചതി ദേവതകൾ തുടർന്നീടുകിലോ ഗതിയാരവനീതലേ?
പതിസമനെന്നോർത്തിതു കേൾ നിന്നോടുദിതം നേരെല്ലാം;
ഇതരനൊടില്ലതു,മോർത്തവരൊടു സദൃശം വദ നീ പോയ്.
ഹന്ത കേൾ ദമയന്തീ
ഹന്ത കേൾ ദമയന്തീ, നിന്നുള്ളി-
ലന്ധഭാവമനന്തമേ;
വന്ദനീയന്മാരെ വെടിയുന്നതിൻ മൂലം
മന്ദിരത്തിലേവം വന്നിരന്നതോ?
വൃന്ദാരകവരരെ നിന്ദചെയ്തൊരു നിന-
ക്കിന്നാരൊരുവൻ ബന്ധു എന്നാലതറിയേണം.
ഇന്ദ്രയമശിഖിപാശികൾ ഇന്നു
ചൊന്ന വാക്കിനില്ലാദരം
എന്നുവന്നതിൻകാരണം,
വന്നോരെന്നിലുള്ള നിന്ദ നിർണ്ണയം;
ഇന്ദ്രാദിയോടു ചൊൽവ,{‘}നന്യം നിയോഗിക്കെ{‘}ന്നാൽ
സന്ദേഹമില്ല, അവർകൾ നിന്നെയും കൊണ്ടുപോമേ.
വല്ലഭനുണ്ടുള്ളിൽ
വല്ലഭനുണ്ടുള്ളിൽ, പുറത്തില്ലാകാണ്മാനും, പാരം
അല്ലലുണ്ടവനെപ്പോലെ നല്ലവൻ നീയും,
വല്ലായ്മ ജീവിപ്പാൻ മമ, തെല്ലുനേരം നീ വാണു
നല്ല വചനം ചൊൽകിലില്ല വൈഷമ്യം.
അമൃതമതിമധുരം
അമൃതമതിമധുരം പീയതേ, കാല-
മനിശം കളികൾകൊണ്ടു നീയതേ;
അനവധി ഗുണമനുഭൂയതേ, ചിര-
മായുരനവധി ജായതേ;
വൃന്ദാരകാധിപരിച്ചൊന്നതിലൊരുവനെ
നന്നായ് വിചാരിച്ചുറച്ചിന്നേ വരിച്ചുകൊൾക.
ഈശന്മാരെന്തു വിചാരലേശം
ഈശന്മാരെന്തു വിചാരലേശം കൂടാതെ അതി-
നീചയോഗ്യമാരംഭിച്ചതാചാരമിപ്പോൾ?
രാജപുത്രി ഞാനിന്നൊരു രാജഭാര്യയെ-
ന്നാശയേ ധരിപ്പതിനെന്തു ക്ളേശം ദേവാനാം?
അപരകുലനാമങ്ങൾ
ചരണം 1:
അപരകുലനാമങ്ങൾ കേൾപ്പതോ യോഗ്യ-
മാർത്തിഭാജി വാസ്തോഷ്പതൗ?
അഖിലഭുവനനാഥൻ വാസവൻ പറ-
ഞ്ഞഞ്ജസാ മാമയച്ചതു കേൾക്ക നീ;
അമരാംഗനമാരെയുമമരാധിപൻ വെടിഞ്ഞു
തവ ദാസനായൊഴിഞ്ഞില്ലലർബാണകോപശാന്തി..
ചരണം 2:
അനലനും നിൻഗുണങ്ങൾ കേൾക്കയാൽ
മദനാധിയിലേ വെന്തു നീറുന്നൂ
അവനിലിന്ധനമെന്നപോലവേ; ഇപ്പോൾ
അഭിമതയല്ലവനു സ്വാഹയും.
സുമബാണബാണമേറ്റു യമനും മൃതിയടുത്തൂ!
വരുണനു മാരാമയം ബഡവാമുഖാദധികം.