നളചരിതം ഒന്നാം ദിവസം

നളചരിതം ഒന്നാം ദിവസം ആട്ടക്കഥ

Malayalam

സഖിമാരേ, നമുക്കു ജനകപാർശ്വേ

Malayalam

ആകാരൈരവഗതമാളിഭിഃ സ്വവാചാ
നാകാർഷീത്‌ പ്രകടമിയം നളാഭിലാഷം
ആവിഷ്ടാ പ്രമദവനം ത്വഭാഷതാളീ-
രാദീപ്തസ്മരപരിതാപവേപിതാംഗീ

പല്ലവി:
സഖിമാരേ, നമുക്കു ജനകപാർശ്വേ
ചെന്നാലല്ലീ കൗതുകം?

അനു.
സകലഭൂതലഗതകഥകൾ ചിലർ പറയും
സമയം കഴിപ്പതിനു സദുപായമിതു നല്ലൂ.

പൂമകനും മൊഴിമാതും

Malayalam

ശ്ളോകം:
ഇതി നളഗിരാ യാതേ ഹംസേ വിദർഭപുരീം ഗതേ
തദുപവനദേശാന്തേ ശാന്തേ നിഷീദതി കുത്രചിത്‌
ശ്രുതനളഗുണാ ഭൈമീ കാമാതിഗൂഹനനിസ്സഹാ
വനമുപഗതാ നീതാ ജാതാദരാഭിരഥാളിഭി:

1
പൂമകനും മൊഴിമാതും ഭൂമിദേവി താനും
കാർമുകിലൊളിവർണ്ണനും പൂമാതും ജയിക്ക.

2
ശ്രീമഹാദേവൻ ജയിക്ക മാമലമകളും;
സോമനും രോഹിണിതാനും കാമനും രതിയും.

3
ഇന്ദ്രനും ഇന്ദ്രാണിതാനും, എന്നുവേണ്ടാ, സർവ-
വൃന്ദാരക ദമ്പതികൾ സമ്പദേ ഭവിക്ക.

4
അനസൂയ ലോപാമുദ്രയും അരുന്ധതിമുൻപാകും
മുനിഗൃഹിണിമാരെല്ലാരും അനുഗൃഹ്ണന്തു നമ്മെ.

പ്രിയമാനസാ, നീ പോയ്‌വരേണം

Malayalam

പ.
പ്രിയമാനസാ, നീ പോയ്‌വരേണം
പ്രിയയോടെന്റെ വാർത്തകൾ ചൊൽവാൻ.

അനു.
പ്രിയമെന്നോർത്തിതുപറകയോ മമ?
ക്രിയകൊണ്ടേവമിരുന്നിടുമോ നീ?

ച.1
പലരും ചൊല്ലിക്കേട്ടു നളിനമുഖിതൻ കഥാ
ബലവദംഗജാർത്തി പെരുത്തിതു ഹൃദി മേ
ഒരുവൻ സഹായമില്ലെന്നുരുതരവേദനയാ
മരുവുന്നനേരം നിന്റെ പരിചയം വന്നു ദൈവാൽ.

2
അഖിലവും കേട്ടു ധരിച്ചഴകൊടു ചൊല്ലുവാനും
സുഖമായങ്ങുമിങ്ങും നടന്നെത്തുവാനും
ന ഖലു സന്ദേഹം വിധി മികവേറും നിന്നെ മമ
സഖിയായിട്ടല്ല, നല്ലനിധിയായിട്ടല്ലോ തന്നു.

ഊർജ്ജിതാശയ

Malayalam

ശ്ലോകം  
ഇതി സ നൃപതിനാ ഖഗോ വിസൃഷ്ടോ
നിജജനസന്നിധിമേത്യ ജാതമോദം
അഥ വിഗതഭയോ ദയാപയോധിം
നികടഗതോ നിഷധേശ്വരം നൃഗാദീത്‌ 
 
പദം
ഹംസം:  
ഊർജ്ജിതാശയ, പാർത്ഥിവ, തവ ഞാൻ
ഉപകാരം കുര്യാം.

അനുപല്ലവി:
ഓർത്തുകണ്ടോളം ഉത്തമനാം നീ
ഉപമാ നഹി തവ മൂന്നുലകിലും.

അറിക ഹംസമേ,

Malayalam

പദം:
അറിക ഹംസമേ, അരുതു പരിദേവിതം;
വിരസഭാവമില്ലാ നിന്നിൽ മേ;
ദേഹമനുപമിതം കാണ്മാൻ
മോഹഭരമുദിതം-
നിങ്കൽ സ്നേഹമേ വിഹിതം; ന മയാ
ദ്രോഹ, മിതുപൊഴുതമരഖഗവര,
ഗുണനിധേ, ഖേദമരുതുതേ,
പറന്നിച്ഛയ്ക്കൊത്തവഴി ഗച്ഛ നീ.  

ശിവശിവ എന്തുചെയ്‌വൂ ഞാൻ

Malayalam

ശ്ലോകം  
അനക്കം കൂടാതേ നരവരനണഞ്ഞാശു കുതുകാ -
ദനർഘസ്വർണ്ണാഭം ശയിതമരയന്നപ്പരിവൃഢം
ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചോരളവിലേ
കനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം.  

പ.
ശിവശിവ! എന്തുചെയ്‌വൂ ഞാൻ! എന്നെ-
ച്ചതിച്ചു കൊല്ലുന്നിതു രാജേന്ദ്രൻ.  

അനു.
വിവശം നിരവലംബം മമ കുടുംബവുമിനി   

ച.1
ജനകൻ മരിച്ചു പോയി, തനയൻ ഞാനൊരുത്തനെൻ-
ജനനി തന്റെ ദശയിങ്ങനെ; അപിചമമദയിതാ കളിയല്ല-
നതിചിരസൂതാ  പ്രാണൻ കളയുമതിവിധുരാ;
എന്നാൽ കുലമിതഖിലവുമറുതിവന്നിതു.   

അന്യേഷു വൃക്ഷലതികാദിഷു

Malayalam

അന്യേഷു വൃക്ഷലതികാദിഷു വീക്ഷീതേഷു
ഖിന്നേ ദൃശൗ നിഷധഭൂമിപതേസ്തദാനീം
ഹംസേ സുവർണ്ണസുഷമേ ദധതുഃ പ്രമോദം
യാവത്‌ സ താവദശയിഷ്ട രതിശ്രമേണ.

രംഗം രണ്ട്

Malayalam

പ്രെമപരവശനായ നളന്‍ രാജ്യഭാരങ്ങളെല്ലാം മന്ത്രിയെ ഏല്‍പ്പിച്ച് ഒരു വിജനമായ ഉദ്യാനത്തില്‍ ചെന്നിരിക്കുന്നു. അവിടെ ഹംസത്തെ കണ്ട് മുട്ടുന്നു. ഹംസത്തിനോട് ദൂതിനുപോകാന്‍ ആവശ്യപ്പെടുന്നു.

രംഗം ഒന്ന്

Malayalam

ഈ രംഗത്തില്‍ നാരദമുനി നളമഹാരാജാവിനെ സന്ദര്‍ശിച്ച് ദമയന്തിയെ പറ്റി പറയുന്നു. തുടര്‍ന്ന് ദമയന്തിയില്‍ അനുരക്തനായ നളന്‍ പ്രേമപരവശനായി ഉദ്യാനത്തില്‍ ഇരിക്കുന്നു.

Pages