അഭിലാഷംകൊണ്ടുതന്നെ
അഭിലാഷംകൊണ്ടുതന്നെ ഗുണദോഷം വേദ്യമല്ല,
പരദോഷം പാർത്തുകാണ്മാൻ വിരുതാർക്കില്ലാത്തു?
തരുണീനാം മനസ്സിൽമേവും കുടിലങ്ങളാരറിഞ്ഞൂ?
തവ തു മതം മമ വിദിതം,
നല്ലതുചൊല്ലുവതിനില്ലൊരു കില്ലിനി
ഉചിതം രുചിതം
ദയിതം ഭജ തം പ്രസിതം പ്രഥിതം
രതിരണവിഹരണവിതരണചണനിവൻ
ഭൂമാവിഹ അണക നീയവനോടു