നളചരിതം നാലാം ദിവസം

നളചരിതം നാലാം ദിവസം ആട്ടക്കഥ

Malayalam

ഭീമനരേന്ദ്ര മേ കുശലം

Malayalam

പല്ലവി
ഭീമനരേന്ദ്ര മേ കുശലം, പ്രീതിയോടെ കേൾക്ക ഗിരം

ച.1
പലനാളായി ഞാനോക്കുന്നു തവ പുരേ വന്നീടുവാൻ
മുറ്റുമതിന്നായി സംഗതി വന്നു മറ്റൊരു കാര്യമേതുമില്ലാ

ച.2
തവ ഗുണങ്ങളോർക്കുമ്പോൾ അവധിയുണ്ടോ ചൊല്ലുവാൻ
ത്വദ്വിധന്മാരെക്കാണ്മതിതല്ലോ സുകൃതസാദ്ധ്യം മറ്റേതുമില്ലാ

ച.3
പരിചയവും വേഴ്ചയും പെരികയില്ലേ നാം തമ്മിൽ
പറ്റലർകാല! ഭാഗ്യലഭ്യം പാരിൽ ഭവാദൃശസംഗമമല്ലോ.
 

കിമു തവ കുശലം

Malayalam

സായാഹ്നേസൌ പുരമുപഗതോമണ്ഡിതം കുണ്ഡിനാഖ്യം
ജ്ഞാത്വാ ഭൈമീ പരിണയകഥാം ഹന്ത മിത്ഥ്യേതി ധീമാൻ
പൌരൈരാവേദിതനിജഗതിം ഭീമമേത്യർത്തുപർണ്ണ-
സ്തത്സല്ക്കാരപ്രമുദിതമനാസ്സംകഥാം തേന തേന.

പല്ലവി:
കിമു തവ കുശലം മനുകുലനായക
കിന്നു മയാ കരണീയം?

ച.1
പരിജനമില്ലാരും പരിച്ഛദമൊന്നുമില്ല
പാർത്ഥിവേന്ദ്ര പറയേണം
പരിചൊടു നിൻവരവു കാരണം കൂടാതെയല്ല
പരമൊന്നുണ്ടുള്ളിൽ പ്രണയം കരുതീട്ടതും

തീർന്നു സന്ദേഹമെല്ലാം

Malayalam

അഥ ദമയന്തിതാനഖിലമേവ സുദേവമുഖാൽ
ദ്രുതമൃതുപർണ്ണനിന്നു വരുമെന്നുപകർണ്ണ്യ മുദാ
അനിതരചിന്തമാസ്ത മണിസൌധതലേ വിമലേ
രഥഹയഹേഷ കേട്ടുദിതതോഷമുവാച സഖീം

പല്ലവി
തീർന്നു സന്ദേഹമെല്ലാം എൻ തോഴിമാരേ
തീർന്നുസന്ദേഹമെല്ലാം

അനുപല്ലവി
തീർന്നു വിഷാദമിദാനീം ഇന്നു
തെളിഞ്ഞിതെന്നിലാന്ദ്രാണീ
ചേർന്നു പർണ്ണദനാം ക്ഷോണീ ദേവവാണീ
നേർന്ന നേർച്ചകളെല്ലാം മമ സഫലാനി.

ച.1
ഭൂതലനാഥനെൻ നാഥൻ വന്നു
കോസലനാഥനു സൂതൻ
മാതലി താനും പരിഭൂതനായിതിന്നു
മോദലാഭം ബഹുതരമതുമൂലം

ഉർവ്വീസുരചാപലം പെരുതേ

Malayalam

ഉപഗമ്യ സ കുണ്ഡിനം പുരം ത-
ന്ന്യപസഞ്ചാരവിഹീനമേവ പശ്യൻ
അതികുണ്ഠമനാ ജഗാമ ചിന്താ-
മൃതുപർണ്ണോഥ വിഷണ്ണതാവിവർണ്ണഃ

പല്ലവി:
ഉർവ്വീസുരചാപലം പെരുതേ, പാരിൽ
സർവ്വവിദിതം കേവലം.

അനു.
നിർവ്വിചാരം പുറപ്പെട്ടു നിജപുരാത്‌
അതിഹാസപദമാസമിതിഹാസകഥയിലും.

ച.1
അബദ്ധമോതിനാൻ വന്നോരാരണൻ, വ-
ന്നടുത്താനെന്നോടന്നേരം മാരനും,
തൊടുത്താനമ്പുകളിദാരുണം, പേ-
പ്പെടുത്താനെന്നെയീവണ്ണം ക്രൂരനകാരണം.

രംഗം ഒന്ന്

Malayalam

 ഋതുപർണ്ണൻ തനിക്ക് പറ്റിയ അമളി മനസ്സിലാക്കുന്നു. കുണ്ഡിനത്തിലെത്തിയ അവരെ ഭീമൻ സ്വീകരിച്ചിരുത്തുന്നു.

അതിതൂർണ്ണമെഴുന്നരുളി

Malayalam

ഖലന്‍ കലിയകന്ന നാള്‍ കരളിലോര്‍ത്തു തന്‍ കാമിനീം
നളേ കില നടേതിലും നയതി സത്വരം തം രഥം
അലം ബത നിലിമ്പരും ഹൃദി പുലമ്പിനാര്‍ വിസ്മയം
വിളംബിതഗതിര്‍ബഭാവരുണസൂതനസ്തോന്മുഖന്‍.

പദം1 കവിവാക്യം:
അതിതൂര്‍ണ്ണമെഴുന്നരുളി ഋതുപര്‍ണ്ണഭൂപന്‍

അനു.
മധുനേര്‍വാണീപാണിഗ്രഹണ-
കുതുകവേഗാത്‌ പുളകിതരൂപന്‍.

ച.1
മണിഭൂഷണമണിഞ്ഞു മെയ്യില്‍
മണിചിലയുമമ്പും കൈയ്യില്‍
മനമനംഗശരതീയില്‍ മറുകി, യാധിയില്‍
വനിതമാരണിമാണിക്കപരിണയനമനോരാജ്യം
അനവധിയനുഭവിച്ചു താനകമേ ആനന്ദിച്ചു.

നളചരിതം നാലാം ദിവസം

Malayalam

കലി ബാധ ഒഴിഞ്ഞ ബാഹുകനും ഋതുപര്‍ണ്ണനും വാര്‍ഷ്ണെയനും, കുണ്ഡിനത്തില്‍ എത്തുന്നു. ഒരു രണ്ടാം കല്യാണത്തിന്റെ ഒരുക്കങ്ങളൊന്നും കാണാത്ത ഋതുപര്‍ണ്ണന്‍ തനിക്ക് പറ്റിയ അമളി മനസ്സിലാക്കുന്നു.

Pages