സദനം ഭാസി

മുദ്ര 0204

താണുനിന്നും  കാണിക്കുന്ന സംയുതമുദ്ര.

മാറിനു മുന്നിൽ അടുപ്പിച്ചു പിടിച്ച ഹംസപക്ഷങ്ങൾ ഇരുവശത്തേയ്ക്കും അല്പമകറ്റി കൈത്തലങ്ങൾ പരസ്പരം അഭിമുഖം വരുമാറ് ചെരിച്ച് മുദ്രാഖ്യം പിടിച്ച് ഒടുവിൽ വിട്ട് ഹംസപക്ഷമാക്കുക.

മുദ്ര 0202

വട്ടം വച്ചുകാണിക്കുന്ന സംയുതമുദ്ര.

മാറിനുമുകളിൽ ഉള്ളിലേയ്ക്ക് പിടിച്ച മുഷ്ടികൾ അവിടെ തന്നെ വിട്ട് ഭ്രമരം പിടിച്ച് ഇളക്കിക്കൊണ്ട് ഇടതുനിന്ന് വലത്തേയ്ക്ക് ഉലയുന്ന ദേഹത്തോടെ ഇരുകൈകളും നെറ്റ്യ്ക്കുസമം ഉയർത്തി ഇരുവശത്തേയ്ക്കും അർദ്ധവൃത്താകൃതിയിൽ ചലിപ്പിച്ച് മാറിനു മുന്നിൽ എത്തി അവവസാനിപ്പിക്കുന്നു.

മുദ്രാപീഡിയയുടെ രണ്ടാം പാദം

Mudrapedia 2nd Lap
Monday, April 16, 2012 - 09:00 - 18:00

കഥകളി ഊമക്കളിയാണ് എന്ന പരിഹാസം പണ്ടു മുതല്‍ക്കേ ഉണ്ട്. നടന് വാചികമില്ലാത്തതിനാല്‍ അഭിനയത്തിന്റെ രസനീയതയ്ക്ക് ഭംഗം വരുന്നു എന്നതായിരിക്കാം ഒരു പക്ഷേ ഈ വിമര്‍ശനത്തിന്റെ ആന്തരാര്‍ത്ഥം. അതെന്തായാലും ആധുനിക കഥകളിയുടെ ശരീരപ്രാധാന്യത്തെപ്പറ്റി ഇന്ന് ഏറെക്കുറെ ഒട്ടു മിക്ക തീയ്യറ്റര്‍ വക്താക്കള്‍ക്കും അറിയാം. സര്‍വ്വസാധാരണമായ പ്രമേയാംശങ്ങള്‍ സവിശേഷമായ ശരീരഭാഷയിലൂടെ അവതരിപ്പിക്കുന്ന കഥകളിയുടെ സൌന്ദര്യം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്.