ഭുവന മാന്യനായുള്ള
ഭുവന മാന്യനായുള്ള ഭവനാകും ഭഗവാങ്കല്‍
അവമാനം തുടങ്ങുന്ന തവ യാഗം മുടങ്ങീടും.
അവിവേകാല്‍ നിനക്കുള്ള ഭവിതവ്യം തടുക്കാമോ ?
ശിവ ശിവ തവ പാദം ശിവദം ഞാന്‍ വണങ്ങുന്നേന്‍ .
ഭുവന മാന്യനായുള്ള ഭവനാകും ഭഗവാങ്കല്‍
അവമാനം തുടങ്ങുന്ന തവ യാഗം മുടങ്ങീടും.
അവിവേകാല്‍ നിനക്കുള്ള ഭവിതവ്യം തടുക്കാമോ ?
ശിവ ശിവ തവ പാദം ശിവദം ഞാന്‍ വണങ്ങുന്നേന്‍ .
ചരണം 1
മംഗലമൂര്‍ത്തിയായുള്ള മഹേശനെ മാനിച്ചു കൊള്‍ക നല്ലൂ.
ഗംഗാധരന്‍റെ മഹത്വമറിയാതെ
ഗര്‍ഹണം ചെയ്യുന്നതര്‍ഹതയല്ലഹോ!
ചരണം 2
അന്തകന്‍റെ ചിത്താഹന്ത കളഞ്ഞതും
ദന്തിവരാസുര കൃന്തനം ചെയ്തതും
അന്തരംഗം തന്നില്‍ചിന്തിച്ചു കാണ്കില്‍ പു-
രാന്തക വൈഭവ മെന്തിഹ ചൊല്ലേണ്ടു!
ചരണം 3
സന്തതമീശ്വരന്‍ ശാന്തനെന്നാകിലും
ഹന്ത ! കോപിച്ചാല്‍ കല്പാന്താനലന്‍ പോലെ.
സന്തോഷിച്ചാലീശന്‍ സന്താനശാഖിപോല്‍
എന്തെങ്കിലും ഭക്ത ചിന്തിതം നല്‍കിടും.
കാരുണ്യാകരം ഗൌരീകാന്തമുദാരം
കലയേ സന്തതം സച്ചിദാനന്ദാകാരം
ജഗദുദയാദിവിധാനവിഹാരം
ജനിമൃതിസംസാരസാഗരപാരം
മുനിജനഹൃദയാംബുജസവിതാരം
മുഹുരപി വിരചിത ദുഷ്ടസംഹാരം
മൃത്യുസന്ത്രാതമൃകണ്ഡുകുമാരം
മൃഡമഖിലാഭീഷ്ടദാനമന്ദാരം
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.