ഭുവന മാന്യനായുള്ള

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഭുവന മാന്യനായുള്ള ഭവനാകും ഭഗവാങ്കല്‍
അവമാനം തുടങ്ങുന്ന തവ യാഗം മുടങ്ങീടും.
അവിവേകാല്‍ നിനക്കുള്ള ഭവിതവ്യം തടുക്കാമോ ?
ശിവ ശിവ തവ പാദം ശിവദം ഞാന്‍ വണങ്ങുന്നേന്‍ .
 

അർത്ഥം: 

ലോകമാന്യനായ ശിവനെ അവമാനിക്കുന്ന നിന്റെ യാഗം മുടങ്ങും. അറിവില്ലായ്മകൊണ്ട് , നിനക്ക് വരാനിരിക്കുന്നത് തടുക്കാന്‍ കഴിയുമോ?