പത്നി(മാർ)

Malayalam

കളധൗതകമലങ്ങൾ വിലസുന്നു കാന്ത

Malayalam
കളധൗതകമലങ്ങൾ വിലസുന്നു കാന്ത
കളഹംസകുലമതിൽ കളികളാടുന്നു
 
വെളുവെളെ വിലസിന നളിനികൾ തോറും
പുളിനങ്ങൾ കളാകോകമിളിതങ്ങൾ കാൺക
 
പൂമണമിയലുന്ന കോമളതളിമം
സാമജഗമന നിശമയ നാഥ
 
മധുമദമുഖരിത മധുകരഗീതം
വിധുമുഖി മമ മതി വിധുതി ചെയ്യുന്നു
 
കളഹേമകാഞ്ചികൾ ഇളകുമാറിപ്പോൾ
കലയേഹം മനസിജകലഹേ സന്നാഹം
 
പുളകിതങ്ങളാകും കുളുർമുലയിണയിൽ
മിളിതനായ് നുകരുക മുഖമധു വീര
 
 
 
തിരശ്ശീല

നല്ലൊരു മാധവകാലം വന്നൂ

Malayalam
നല്ലൊരു മാധവകാലം വന്നൂ മല്ലമഥന മുതിരുന്നു
മല്ലികാ കലികയിൽ നിന്നു മധുകല്ലോലിനിയൊഴുകുന്നു
 
കാണുക വിലസീടുന്നു പരമേണതിലകനുമുയർന്നു
സൂനായുധശരജാലങ്ങളുടെ ശാണോപലമതുപോലെ
 
കുരവകനിരകകൾ തോറും ചെന്നു കുസുമമണമിതാ കവർന്നു
പരിചോടു പവനൻ വരുന്നു ഹൃദി സ്മരദഹനൻ വളരുന്നു
 
തരിക തവാധരബിംബം കാന്ത അരുതരുതതിനുവിളംബം
വിരചയ ദൃഢപരിരംഭം മമ കുരു സഫലം കുചകുംഭം
 
 
 
തിരശ്ശീല
 

അരുണാംബുജനേത്ര മമ

Malayalam
അരുണാംബുജനേത്ര  മമ രമണാ
തരുണാഞ്ചിതഗാത്ര
സുരവധൂലോചന സുകൃതനിവസതേ
സുരതോത്സവമിഹ കുരു മമ സുമതേ.
സുരഭില മൃഗമദ മോഹനതിലകം
വിരചയ രമണ സമുജ്ജ്വല  ദളികം.
ഉപദിശതി കിമിഹ തരുഗതലതികാ
ഉപഗുഹനവിധിമുരുധൃതകലികാ
ഉപവനഭൂഭവദാഗമസജ്ജാ.
ഉപചിതസുമചയവാസകസജ്ജാ
കളരവകുലമിതു കാൺക സമോദം
കളമൊഴിതൻ രതികൂജിതനിനദം
ജനിതവിയോഗരസാ മമ കോകീ
ജനയതി ഖേദം ഹന്ത വരാകീ
സ്മരരസപൂരിത കുചഭരകുംഭം
പരിചൊടണച്ചിഹ കുരു പരിരംഭം

കരുണാലയ വീര ശൃണു വചനം ധരണീധരവീര

Malayalam
കരുണാലയ വീര ശൃണു വചനം ധരണീധരവീര
പരധരണീപതിവര നികരണേ
പരിലാളിത പദകമലകരേണ
പരിശീലയ മലയാചല പവനം
പരിചലിതാഖില നവനീപവനം
മീലതി കമലവനം ഗുണവസതേ
ലോലവിലോചന നിർജ്ജിതമിവ തേ
വിധുകര വിദലിത കുവലയപടലം
വിലസതി മദചല മധുകരചടുലം
കുചകലശോപരി കുങ്കുമമകരം
രചയ ജനാന്തരേ മോഹനചതുരം
കചനിചയം കുരു സുമനോരുചിരം
കലയ മയാ സഹ രതിപതിസമരം
മധുരജനീസമയം രമണീയം
 

സരസിജവിലോചന ശൃണു

Malayalam
സരസിജവിലോചന ശൃണു ഗിരമുദാരാം
വിരവിനോടു കാൺക നീ വിധുമുദിതശോഭം
ചന്ദ്രികാച്ഛാദിതം വിപിനമിതു മോഹനം
കുന്ദശരകീത്തിയുടെ വൃന്ദമിതു നൂനും
ഗണികാദികൾ പൂത്തു ഗളിതമധവോധുനാ
ഗണികമാർ പോലെ ബത വിലസുന്നു പാരം
സൂനങ്ങളിൽ ഭ്രമര ഗാനങ്ങൾ കേൾക്കുന്നു
മീനധ്വജന്റെ ജയ ശംഖരവമെന്നപോലെ
 
കാമനിഹ പൂങ്കണകൾ വാമതയോടസ്മാസു
പ്രേമരഹിതം സപദി തൂകുന്നു രമണ!
മധുരാധരം തന്നു രതിനടനമാടുവാൻ
മാധവ! ഗമിക്ക നാം മലർകലിത ശയ്യയിൽ

പ്രാണനാഥ മമ മൊഴി

Malayalam
പ്രാണനാഥ! മമ മൊഴി പ്രീതിയോടെ കേൾക്ക
പൂർന്നമോദം കേളിചെയ്‌വാൻ തൂർണ്ണം പോക നാമുദ്യാനേ
ചന്ദ്രനുദിച്ചുയർന്നു മന്ദവായി വീശിടുന്നു
കുന്ദമാലതികൾ പൂത്തു കന്ദർപ്പനെ വ്ളർക്കുന്നു
ചന്ദ്രകാന്തമണിമേട സാന്ദ്രകേളികൾക്കുചിതം
ഇന്ദ്രലോകോദ്യാനത്തിലും ഏവമില്ല സുഖമോർത്താൽ

അല്ലിത്താര്‍ശരതുല്യ

Malayalam
അല്ലിത്താര്‍ശരതുല്യകേള്‍ക്കമേവാചംവല്ലഭരണകല്യ!
കല്യാണനിധേ!കാണ്‍കനല്ലസമയമിതു
ഫുല്ലകുസുമമധുപല്ലവമധുപസമുല്ലസിതാഖിലവല്ലിമതല്ലി.
സുന്ദരമധുകാലംഇന്നുസലീലംഉന്നതരതിലോലം
നന്ദിതനിജശോഭാനിന്ദിതരതിനാഥ!
മന്ദപവനസഖികുന്ദവിശിഖനര-
വിന്ദശരനികരമിന്നുവിടുന്നു.
 
മഞ്ജുളമീവിപിനംമതിവദന!കഞ്ജശരസുദീപനം
അഞ്ജസാമധുവ്രതപുഞ്ജമധുരസ്വനം
കുഞ്ജനിചയഗൃഹരഞ്ജിതമിതുരിപു-
ഭഞ്ജനരതകാൺകകുഞ്ജരഗമന!
 
ദാനവാന്വയവീരാമനുജസുരമാനിതഭുജസാര

വാരിജേക്ഷണ ശൃണു വചനം

Malayalam
വാരിജേക്ഷണ, ശൃണു വചനം മമ ശാരദശശിവദന,
വാരിജശരസമ, നിന്നെ കാൺകയാലേ
മാരമാൽ പെരുകീടുന്നെന്നുടെ മാനസേ
 
സാരസോത്ഭവനാദി സുരവരരെല്ലാരും
സാരത വെടിഞ്ഞങ്ങു ഭൂമിയിൽ ചരിക്കുന്നു
 
സാരമാകും തവ വിക്രമം കൊണ്ടല്ലൊ,
വാരണവരവരയാനസുശീല!
 
ചെന്താർബാണകേളികൾ ചന്തമോടു ചെയ്‌വതി-
നന്തികേ വരികെന്റെ ബന്ധുരാകാരാ,
 
പന്തൊക്കും കുളിർമുല പുണരുക സാദരം
ബന്ധൂകാധരം നുകർന്നമ്പൊടു സുമതേ!

വരഗുണനിധേ കാന്താ

Malayalam

ചരണം 1
വരഗുണനിധേ കാന്താ വചനമയി ശൃണു മേ
സ്മരനടനമാടുവാന്‍ സാമ്പ്രതം സാമ്പ്രതം.
ചരണം 2
പരഭൃതവിലാസിനികള്‍ പതികളോടുമൊന്നിച്ചു
പരിചിനൊടു സഹകാര പാദപേ വാഴുന്നു.
ചരണം 3
അധരിതസുധാമധുരമാകുന്ന നിന്നുടയ
അധരമധുപാനമതിലാശ വളരുന്നു.
ചരണം 4
മലയഗിരിപവനനിതാ മന്ദമായ് വീശുന്നു.
കലയ പരിരംഭണം കനിവിനൊടു ഗാഢം
ചരണം 5
വിശദതരരുചിരുചിരവിധുശിലാതളിമമതില്‍
ശശിവദന പോക നാം സരഭസമിദാനീം.

Pages