മദിച്ചു വെട്ടുവാൻ വന്ന
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം
മദിച്ചു വെട്ടുവാൻ വന്ന മഹിഷത്തിനൊടു സാമം
വദിച്ചാലതുകൊണ്ടേതും ഫലിച്ചിടുമോ ?
ഉദിച്ച ഗർവമോടേവം കഥിച്ച നിന്നുടെ ദേഹം
പതിച്ചീടും ശരങ്ങൾകൊണ്ടവനീതലേ.
അർത്ഥം:
മദിച്ച് വെട്ടുവാന്‍ വന്ന പോത്തിനോട് സമാധാനം പറഞ്ഞാല്‍ ഫലിക്കുമോ? ഗര്‍വ്വോടുകൂടി ഇപ്രകാരം പറഞ്ഞ നിന്റെ ദേഹം ശരങ്ങള്‍ കൊണ്ട് ഭൂതലത്തില്‍ പതിച്ചീടും.
അരങ്ങുസവിശേഷതകൾ:
ശേഷം യുദ്ധവട്ടം-
വലലനും ത്രിഗര്‍ത്തനും ക്രമത്തില്‍ പരസ്പരം പോരുവിളിച്ച് മുഷ്ടിയുദ്ധം ആരംഭിക്കുന്നു. യുദ്ധാന്ത്യത്തില്‍ വലലന്‍ ത്രിഗര്‍ത്തനെ ബന്ധിക്കുന്നു. ഗായകര്‍ അടുത്ത ശ്ലോകം ആലപിക്കുന്നു.
മനോധർമ്മ ആട്ടങ്ങൾ: