ഇന്ദ്രജിത്ത് (മേഘനാദൻ)

തോരണയുദ്ധം. രാവണന്റെ മകൻ

Malayalam

വിസ്മയ പദമിതല്ലോ

Malayalam

ശ്ലോകം
തദനു രഘുവരന്തം സൈനികൈസ്ഥസ്തിവാംസാം
ദശമുഖ തനയോസാവീന്ദ്രജിത്സിദ്ധമാര്‍ഗ്ഗേ
കപിവരയുവരാജാക്ഷോഭിതാത്മാ മറഞ്ഞൂ
നൃപരെയുമുരഗാസ്ത്രം കൊണ്ടു ബന്ധിച്ചു ചൊന്നാന്‍

ഇന്ദ്രജിത്തു ഞാനെന്നടറിഞ്ഞീടേണമംഗദാ

Malayalam

ഇന്ദ്രജിത്തു ഞാനെന്നടറിഞ്ഞീടേണമംഗദാ നീ
നന്ദനൻ ദശാസ്യനായ രാവണൻ തന്റെ
എന്നോടിന്നെതിര്‍പ്പതിന്നു നീ കിശോരനത്രയല്ല
പിന്നെ മര്‍ക്കടം കരുത്തോടാളല്ലേതുമേ
കാനനങ്ങൾ പലതുമുണ്ടു നല്ലപക്വജാലമുണ്ടു
നൂനമങ്ങു പോയി നീ വസിക്ക നല്ലത്
അല്ലായ്കിലെന്റെ കൈയ്യിൽ മേവിടുന്ന ഭല്ലമാശു
നല്ല നിന്റെ കണ്ഠചോരയിൽ കുളിച്ചിടും
നിന്റെ താത താതനാകുമിന്ദ്രനെ പിടിച്ചുകെട്ടി
താത പാദ കാഴചയാക്കി വച്ചുവല്ലോ ഞാൻ

രാക്ഷസരാജ മഹാരാജ കേൾക്ക

Malayalam
രാക്ഷസരാജ മഹാരാജ കേൾക്ക രാക്ഷസരുടെ വംശം തന്നിൽ
ദക്ഷതയോടുളനായൊരുവൻ തവസഹജൻ വിഭീഷണനതിവീരൻ
അയി രാവണ വീര ദശാനന രിപുരാവണധീര!
മന്നവർഗുണഗണനിധിയായും പിന്നെ നന്ദികളറിയുന്നവനായും
ഇന്നിവനു തുല്യരില്ലൊരുവരെന്നു തന്നെ കരുതുന്നേൻമനതാരിൽ
ഭീരുകുലങ്ങളിൽ മുൻപനിവൻ തന്നെ ഭീരുവിനോടുരചെയ്‌വതുപോൽ
നേരേജളനിവനുരചെയ്യുന്നതു ചേരാതതുതന്നെദൃഢമല്ലൊ
മാനുഷരാമവരെക്കൊൽവാനിന്നു കൗണപനൊരുവൻമതിയല്ലൊ
വാനരരും‌മാനുഷനുമെന്നോടു പോരിനുമതിയാം‌കൗണപരിൽ
ഇന്ദ്രനെയും‌ബന്ധിച്ചുപുരാതവ മുന്നേവെച്ചതുഞാനല്ലോ

രാക്ഷസരൊടുങ്ങണം

Malayalam
രാക്ഷസരൊടുങ്ങണം പക്ഷേയിന്നൊക്കവേ
ഇക്ഷണം പോക പൊരുവാൻ
ദക്ഷരിപുവെങ്കിലും ലക്ഷ്മീശനെങ്കിലും ശിക്ഷിപ്പനിപ്പൊളവനെ
എന്തെങ്കിലും ജനകബന്ധനം ചെയ്തവൻ ഹന്തവ്യനെന്നു നിയതം

താത! തവ കുണ്ഠിതമെന്തഹോ

Malayalam
ആയോധനേ ദശമുഖം വിമുഖം വിലോക്യ
മായാബലേന തരസാ ഖലു മേഘനാദഃ
ആയാസലേശരഹിതഃ പരിഗൃഹ്യ ശക്രം
ഭൂയോവലംബ്യ ഗഗനം പിതരം ബഭാഷേ.
 
 
താത! തവ കുണ്ഠിതമെന്തഹോ കണ്ടാലുമെന്റെ ഹസ്തേ
ഇണ്ടലോടുമിവൻ മണ്ടുകയില്ലിനി
 
ഉണ്ടോ വിഷാദിപ്പാനുള്ളവകാശം?
സത്വരം പോക നാം പത്തനേ നമ്മുടെ ശത്രു കരസ്ഥമല്ലൊ
 
ശത്രുപുരം തന്നിലത്ര വാസമിനി
യുക്തമല്ലേതുമേ നക്തഞ്ചരേന്ദ്ര!

 

 
തിരശ്ശീല

യാതുധാനകിലദീപമായീടുന്ന താത

Malayalam
യാതുധാനകിലദീപമായീടുന്ന താത, മേ കേൾക്ക ഗിരം തവ
ചേതസി സന്ദേഹമിന്നു തുടങ്ങുവാൻ ഹേതുവില്ലൊന്നുമഹോ!
 
ഏതുമൊരു തടവില്ല രണേ പുരുഹൂതനെച്ചെന്നുടനേ അഹം
വീതഭയം ബന്ധിച്ചീടുവൻ കണ്ടാലും കൗതുകമോടു ഭവാൻ;
 
ആയോധനം തന്നിലിന്ദ്രനെ ബന്ധിപ്പാൻ
ആയാസമില്ലേതുമേ ചില
മായാപ്രയോഗങ്ങൾ ബ്രഹ്മവരവുമുപായങ്ങളുണ്ടനേകം
 
എന്തുകൊണ്ടെങ്കിലും ബന്ധിച്ചു ശക്രനെ
നിന്തിരുമുൻപിൽ വച്ചു ബഹു
സന്തോഷത്തോടു നമസ്കരിച്ചീടുവൻ, എന്തിനു ശങ്ക വൃഥാ?

ദശകണ്‌ഠ ജയ ജയ മഹാത്മന്‍

Malayalam
തദനു ബത ഹനുമാനസ്‌ത്രബന്ധത്തെയേറ്റും
രണധരണിയില്‍ വീണു യാതുധാനാസ്‌തദാനിം
കപിവരനെയെടുത്തിട്ടക്ഷണം യാതരായി
ദശമുഖനികടം പ്രാപ്യാശു തല്‍സൂനുരൂപേ
 
 
ദശകണ്‌ഠ ജയ ജയ മഹാത്മന്‍
ത്രൈലോക്യനാഥ ജയ ഭീമബലരാശേ
മന്നവ വിരഞ്ഞു ഞാനധുനാ
അങ്ങുചെന്നു കപിവീരനെ ഇദാനിം
മാന്യഗുണ ബന്ധിച്ച കൊണ്ടുപോന്നല്ലോ

വിരവില്‍ വരിക പോരിനായി കപേ

Malayalam
ഇത്ഥം പറഞ്ഞു വിരവോടഥ മേഘനാദന്‍
ഗത്വാ തതോ ബലനിധിം ഹനുമന്തമേവം
ക്രുദ്ധസ്സഹോദരമഹോ നിഹനിച്ച നിന്നെ
അദ്ധാ ഹനിപ്പനിതിചൊല്ലിയണഞ്ഞു വേഗാല്‍
 
വിരവില്‍ വരിക പോരിനായി കപേ
വിരവില്‍ വരിക പോരിനായി
വിരവില്‍ വരിക പോരിന്നരികിലണയും നിന്റെ
മകുടം പൊടിപെടവേ ഝടിതിയടല്‍പൊരുവന്‍

ഇന്ദ്രനേയും ജയിച്ചോരു ഞാനിഹ

Malayalam
ഇന്ദ്രനേയും ജയിച്ചോരു ഞാനിഹ
നന്ദിയോടെ വസിക്കില്‍ നീയെന്തു
മന്നവ കോപത്തെ ചെയ്യുന്നതെന്തിനു
ഇന്നിവനെ വധിപ്പാന്‍ ഞാന്‍ പോരുമേ
മര്‍ക്കടത്തിനെ ബന്ധിച്ചു ഞാന്‍ നിന്റെ മുമ്പിലാക്കീടുവന്‍
എത്രയെങ്കിലും മര്‍ക്കടനാമിവന്‍
ശത്രുവോ നമുക്കെന്നുടെ താത കേള്‍
ശക്തരായിട്ടു ദിക്ക്‌പാലരെങ്കിലും
യുദ്ധത്തില്‍ നമ്മോടേവരെതിര്‍ക്കുന്നു

തിരശ്ശീല

 

Pages