രുഗ്മിണി സ്വയംവരം

രുഗ്മിണീസ്വയംവരം ആട്ടക്കഥ

Malayalam

ആരെടാ കന്യകചോരനാരെടാ

Malayalam
ക്ഷ്വേളാഹ്രദേ ഹൃദയതാപകരൈർകവചോഭി-
സ്നാതോത്ഥിതൈരിവ സമെത്യ ഹരിം സ രുഗ്മീ
സന്തർജ്ജയൻ പ്രളയനീരദവന്നദിത്വാ
മദ്ധ്യേപഥം സമുപരുദ്ധ്യ രുഷാ ബഭാഷേ
 
 
ആരെടാ! കന്യകചോരനാരെടാ!
ആരേയും ഭയപ്പെടാതെ ചോരകർമ്മം ചെയ്കമൂലം
ഘോരബാണങ്ങൾക്കു നിന്നെ
പാരണയാക്കുവൻ മൂഢ!
മോഷണം ചെയ്യണമെങ്കിൽ ഘോഷഗേഹേ ഗമിച്ചാലും
ഭീഷണികൾ ഫലിക്കുമോ?
ഏഷ രുഗ്മി അറിഞ്ഞാലും

 

രംഗം 13 രുഗ്മി ശ്രീകൃഷ്ണനോട് യുദ്ധം ചെയ്യുന്നു

Malayalam

രുഗ്മിയും ശ്രീകൃഷ്ണനും തമ്മിൽ യുദ്ധം. രുഗ്മി തോൽക്കുന്നു. രുഗ്മിയെ വധിക്കാൻ പുറപ്പെടുന്ന ശ്രീകൃഷ്ണനെ രുഗ്മിണി തടയുന്നു. ശ്രീകൃഷ്ണൻ രുഗ്മിയെ വിട്ടയക്കുന്നു. 

അരുതരുതഹോ

Malayalam
അരുതരുതഹോ ശോകമനുചരരേ
വിരവിനോടു കാൺക മമ കരബലമിതധുനാ
ദിക്പതികളൊന്നിച്ചു പൊരുവതിനു വരികിലും
നിൽക്കയില്ലെന്നോടു നിർണ്ണയമിദാനീം.
ഖലകുലോത്തമനാകും ഗോപാലഹതകനെ
കൊലചെയ്തീടായ്കിലോ രുഗ്മിയല്ലേഷ ഞാൻ

നരവരശിഖാമണേ

Malayalam
നരവരശിഖാമണേ! പരിപാഹി നാഥ
പരബലനിരാകരണ പടുതരപരാക്രമ!
മേദിനിപാലരുടെ സദസി ബത വന്നു തവ
സോദരിയെ വിരവിലൊരു 
യാദവൻ കൊണ്ടുപോയി.
മാധവായുധമേറ്റു മാനം വെടിഞ്ഞു യുധി
ആധിയോടോടിനാരഖിലനരപാലരും
കൂർത്തശരമേല്ക്കയാൽ ആർത്തനായ് വന്നു ഞാൻ
പാർത്ഥിവ ഭവാനോടു വാർത്തയിതു ചൊല്ലുവാൻ

ആശ്രയം തരുണിയ്ക്കു ഞാൻ

Malayalam
ആശ്രയം തരുണിയ്ക്കു ഞാൻ
കിതവാഗ്രഹം യദി ജീവിതേ
സാശ്രുവായ് പരമാർത്തിയോടുടനാശ്രയിക്കണമെന്നെ നീ
അശനിപതനസമാനമാകിയ മുഷ്ടിപാദമിതെന്നുടെ
വിശസനം തവ ചെയ്തിടും ധ്രുവമിതരഥാ നീ ചെയ്കിലോ

വ്യർത്ഥമായൊരു കഥനം

Malayalam
വ്യർത്ഥമായൊരു കഥനം
പുനരിത്ഥമാശു സഗർവ്വിതം
മൃത്യുപത്തന വൃത്തമിന്നു  ധരിപ്പതിന്നുചെയ്കയോ
വിതതപരബല വിപുലവനകുല-
ദാവപാവകനാമഹം
അതിജവേന തിരിച്ചുപോവതു നൃപതികീടക കൂടുമോ?

മൂഢ ചേദിപ നിന്നുടെ ഹൃദി

Malayalam
മൂഢ ചേദിപ നിന്നുടെ ഹൃദി രൂഢമായൊരു പൌരുഷം
കൂടുമോ ഹരിയോടു സമ്പ്രതി? പാടവങ്ങളും ഇന്നെടോ?
ശഠ! കഠോര! കുഠാരധാരയിലുടനെ നിന്നുടലാകവേ
പടയില്‍വടിവോടു പൊടിപെടുംപടി ത്ധടുതി വന്നു തടുക്കയാൽ

നില്ലുനില്ലെടാ യാദവാധമാ

Malayalam
നില്ലുനില്ലെടാ യാദവാധമാ കല്യനെങ്കിൽ ദുർമതേ
തെല്ലുമില്ല ശഠാകൃതേ തവ മായ കൊണ്ടു ഫലം ജള
നിഖില ദിശി മമ വിതതശരശിഖിയിലതീവ ജവനേ നീ
ശലഭമിവ ഖലു ഭസിതമായ് വരു മലസചപല തരാശയ
 

Pages